ന്യൂദല്‍ഹി: ജര്‍മ്മനിയുടെ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍നിരക്കമ്പനിയായ ഹെന്‍സോള്‍ട് വരുംകാല ആധുനിക ഡ്രോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സഹകരിക്കുന്നു. ഇതിനായി ഇന്ത്യയിലെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയായ റാഫെ എംഫിറുമായി അവര്‍ കരാറില്‍ ഒപ്പുവെച്ചു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ചാണ് ജര്‍മ്മന്‍ കമ്പനി ഹെന്‍സോള്‍ട് ഇന്ത്യയുമായി സഹകരിക്കുക. ഇത് പ്രകാരം ഇന്ത്യയിലെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനിയായ റാഫെ എംഫിറുമായി സഹകരിച്ച് ഇന്ത്യയില്‍ തന്നെ ആധുനിക ഡ്രോണുകള്‍ നിര്‍മ്മിയ്ക്കും. ഡ്രോണുകള്‍ക്കാവശ്യമായ സാമഗ്രികള്‍ ഇവിടെ തന്നെ നിര്‍മ്മിച്ച് കൂട്ടിയിണക്കും.
ഡ്രോണുകള്‍ക്ക് റഡാര്‍ സംവിധാനം ഉപയോഗിച്ച് കരയില്‍ ഇറങ്ങാനും ചാരപ്രവര്‍ത്തനം നടത്താനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിക്കുക. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രകാരം ഇന്ത്യയ്ക്കാവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുക എന്ന മോദി സര്‍ക്കാരിന്റെ പദ്ധതി അതിവേഗം മുന്നോട്ട് കുതിയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: