പാട്ന : ബീഹാറിലെ ജാമുയിയിൽ ഹനുമാൻ ചാലിസ പാരായണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹിന്ദുക്കളെ ഒരു സംഘം ജിഹാദികൾ ആക്രമിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 16 ഞായറാഴ്ച ജാമുയിയിലെ ബലിയാദിക് ഗ്രാമത്തിൽ ഹനുമാൻ ചാലിസ പാരായണത്തിനായി ഹിന്ദു സ്വാഭിമാൻ സംഘടനയിലെ പ്രവർത്തകർ ഒത്തുകൂടിയിരുന്നു. പരിപാടിക്ക് ശേഷം അവർ തിരികെ മടങ്ങുമ്പോളാണ് 300 ഓളം വരുന്ന മുസ്ലീം തീവ്രവാദികൾ ആക്രമണം നടത്തിയത്.
മുസ്ലീം ഭൂരിപക്ഷ പ്രദേശത്തിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ജനക്കൂട്ടം വാഹനങ്ങളുടെ ജനാലകൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു. ഹിന്ദു സ്വാഭിമാൻ ജില്ലാ പ്രസിഡന്റ് നിതീഷ് കുമാർ, ആക്ടിവിസ്റ്റ് ഖുഷ്ബു പാണ്ഡെ എന്നിവരുൾപ്പെടെ നിരവധി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണ സമയത്ത് സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അക്രമത്തിൽ സ്ത്രീകൾക്കും പരിക്കേറ്റു.
ബലിയാദി ഗ്രാമത്തിലെ ഭലേശ്വർ നാഥ് ക്ഷേത്രത്തിലാണ് ഹനുമാൻ ചാലിസ പരിപാടി നടന്നത്. പ്രസാദം സ്വീകരിച്ച ശേഷം ഞങ്ങൾ തിരികെ പോകുമ്പോൾ ഒരു പള്ളിക്ക് സമീപം പെട്ടെന്ന് കല്ലെറിഞ്ഞു. വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. ‘അല്ലാഹു അക്ബർ’ എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ടായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവർ പറഞ്ഞു. കല്ലെറിയൽ കാണിക്കുന്ന സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ആക്രമണത്തിന് ശേഷം ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ പോലീസ് സേന പ്രദേശത്ത് എത്തിയിരുന്നു. കിംവദന്തികൾ പടരുന്നത് തടയാൻ ജാമുയിയിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി മദൻ കുമാർ ആനന്ദ് പറഞ്ഞു.
എഫ്‌ഐആറിൽ എട്ട് പേരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് 50 പേരെ തിരിച്ചറിഞ്ഞിട്ടില്ല. നടപടിയുടെ ഭാഗമായി സംശയിക്കപ്പെടുന്ന ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി ഗ്രാമത്തിൽ ഗണ്യമായ പോലീസ് സാന്നിധ്യം വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: