തിരുവനന്തപുരം:നെയ്യാറ്റിന്‍കര ഗോപന്‍ സമാധി അടുത്ത കാലത്ത് വലിയ വിവാദമായിരുന്നു.ഇതൊന്ന് കെട്ടടങ്ങിയിരിക്കെ നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന വാദവുമായി യുവാവ് കാട്ടിയ പരാക്രമം ആള്‍ക്കാരെ അന്ധാളിപ്പിച്ചു.
നെയ്യാറ്റിന്‍കര ചെമ്പരത്തിവിള തൊഴുക്കലിലാണ് സംഭവം. പ്രദേശത്തെ വീടുകളില്‍ ബഹളമുണ്ടാക്കിയ യുവാവ് മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലും അക്രമാസക്തനായി. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഇയാളെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ആംബുലന്‍സിലും ഇയാള്‍ ബഹളമുണ്ടാക്കിയതോടെ കൈകാലുകള്‍ ബന്ധിച്ചാണ് പേരൂര്‍ക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയത്.മാനസിക പ്രശ്‌നമുള്ള യുവാവാണെന്ന് കണ്ടതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: