ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത്തവണത്തെ പുതുമുഖ ടീം അഫ്ഗാനിസ്ഥാന്‍ ആണ്. ഇതിന് മുമ്പ് ലോകകപ്പ് ക്രിക്കറ്റില്‍ അവര്‍ തുടര്‍ച്ചയായി നാല് തവണ കളിച്ചു. 2011ലാണ് ആദ്യമായി ലോകകപ്പില്‍ കളിച്ചത്. തുടര്‍ന്നിങ്ങോട്ട് മുടക്കം വന്നിട്ടില്ല. ഇത്തവണത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ആതിഥേയരെന്ന നിലയ്‌ക്ക് പാകിസ്ഥാനും. കഴിഞ്ഞ തവണ ലോകകപ്പിനുണ്ടായിരുന്നവരില്‍ ഐസിസി റാങ്കിങ്ങില്‍ ആദ്യ ഏഴ് സ്ഥാനക്കാരെയും ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് അഫ്ഗാനുള്ളത്. വെള്ളിയാഴ്‌ച്ച ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടം തുടങ്ങുന്നത് അഫ്ഗാനിസ്ഥാന്റെ മത്സരത്തിലൂടെയാണ്. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. 26ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെയും 28ന് അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെയും നേരിടും.
2023ലെ കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാന്‍ അന്നത്തെ ചാമ്പ്യന്‍മാരായിരുന്ന ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഞെട്ടിച്ചിരുന്നു. പിന്നാലെ പാകിസ്ഥാനെയും ശ്രീലങ്കയെയും ടീം പരാജയപ്പെടുത്തി വമ്പ് തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: