ധാക്ക : അക്രമാസക്തമായ അട്ടിമറിയിലൂടെ ബംഗ്ലാദേശിൽ അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസിന് അപകടമണി മുഴങ്ങുന്നു. അമേരിക്കയിലെ അധികാര മാറ്റത്തിനുശേഷമാണ് മുഹമ്മദ് യൂനുസിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത് . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്രമ്പുമായുള്ള കൂടിക്കാഴ്‌ച്ചയാകട്ടെ യൂനുസിന്റെ അവസാന ആണിയാകുമെന്നാണ് സൂചന .
ഇന്ത്യയെ തകർക്കാൻ ആഗ്രഹിച്ച മുഹമ്മദ് യൂനുസിന്റെ ഭാവി ഇപ്പോൾ ഇന്ത്യയുടെ കൈകളിലാണ്. ബംഗ്ലാദേശിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പുതിയ യുഎസ് പ്രസിഡന്റ് പ്രധാനമന്ത്രി തന്നെ നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട് .
ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് നീക്കി ബംഗ്ലാദേശ് മുഹമ്മദ് യൂനുസിന് കൈമാറിയതിന് പിന്നിൽ അമേരിക്കൻ ഏജൻസികളാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു . അട്ടിമറിക്ക് മുമ്പ് ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ നിഷേധാത്മകമായി അവതരിപ്പിക്കുന്നതിൽ പാശ്ചാത്യ മാധ്യമങ്ങൾ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് തന്നെ അവരുടെ അടുത്ത അനുയായികളിൽ പലർക്കും മേൽ യുഎസ് ഏജൻസികൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അമേരിക്ക തന്റെ മേൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ഷെയ്ഖ് ഹസീന തന്നെ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ ഏജൻസികളായ USAID, NED എന്നിവയും ബംഗ്ലാദേശിൽ ഇതിനായി പ്രത്യേക പരിപാടികൾ നടത്തി. എന്നാൽ ഇപ്പോൾ ബംഗ്ലാദേശിൽ തന്റെ ഡീപ് സ്റ്റേറ്റിന് ഇനി ഒരു പങ്കുമില്ലെന്ന് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മുഹമ്മദ് യൂനുസിന് ഇത് വലിയൊരു തിരിച്ചടിയാണ്.
മുഹമ്മദ് യൂനുസിന് നേരിട്ട രണ്ടാമത്തെ വലിയ തിരിച്ചടി അമേരിക്കയിൽ നിന്നുള്ള സഹായം നിർത്തലാക്കിയതാണ്. ട്രംപ് ഭരണകൂടം യുഎസ്എഐഡി അടച്ചുപൂട്ടി. ഇതോടെ സഹായം നിർത്താൻ ഇത് ശരിയായ സമയമല്ലെന്ന് പറഞ്ഞ് മുഹമ്മദ് യൂനുസ് രംഗത്തെത്തി . മോദി ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം, ബംഗ്ലാദേശിന്റെ കാര്യത്തിൽ ആരാണ് തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമായി. ബംഗ്ലാദേശ് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി മോദി എടുക്കുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ബംഗ്ലാദേശ് വിഷയം പ്രധാനമന്ത്രി മോദിയുടെ കൈകളിൽ വിടാൻ യുഎസ് പ്രസിഡന്റ് തീരുമാനിച്ചത് അദ്ദേഹത്തിന്റെ നയതന്ത്ര ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ഇതോടൊപ്പം, പ്രധാനമന്ത്രി മോദിക്കും ട്രംപിനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ഇത് എടുത്ത് കാണിക്കുന്നു. യുഎസ് സഹായം നിർത്തിയതോടെ, ബംഗ്ലാദേശിന് ഇപ്പോൾ ഇന്ത്യയല്ലാതെ മറ്റ് മാർഗമില്ല . ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പാത മുഹമ്മദ് യൂനുസ് സ്വീകരിച്ചില്ലെങ്കിൽ, അദ്ദേഹത്തിന്റെ ഭാവി പോലും ഇനി ചോദ്യചിഹ്നമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: