റായ്പൂർ : ഛത്തീസ്ഗഡിലെ 10 മുനിസിപ്പൽ കോർപ്പറേഷനുകളും പിടിച്ചെടുത്ത് ബിജെപി . ചിത്രത്തിലില്ലാത്ത വിധം കോൺഗ്രസിനെ പൂർണ്ണമായും തുടച്ചുനീക്കിയാണ് ഈ മിന്നും വിജയം . റായ്പൂരിൽ നിന്നുള്ള മീനാൽ ചൗബെ കോൺഗ്രസ് സ്ഥാനാർത്ഥി ദീപ്തി ദുബെയെ 150,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഏറ്റവും വലിയ വിജയം നേടി.
ദുർഗിൽ, അൽക ബാഗ്മരെ കോൺഗ്രസിന്റെ പ്രേംലത സാഹുവിനെ 67,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. രാമു റോഹ്റ ധംതാരിയിൽ 34,085 വോട്ടുകൾക്ക് വിജയം നേടി. കോർബയിൽ, സഞ്ജു ദേവി കോൺഗ്രസിന്റെ ഉഷാ ദേവിയെ 52,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി, ബിലാസ്പൂരിൽ പൂജ വിധാനി പ്രമോദ് നായക്കിനെതിരെ 66,179 വോട്ടുകൾക്ക് വിജയിച്ചു.റായ്പൂർ മുൻ മേയർ ഐജാസ് ധേബാറിന് 1,500 വോട്ടുകൾക്ക് കൗൺസിലർ സ്ഥാനം നഷ്ടപ്പെട്ടു. ബിജെപി നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടർമാർ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പറഞ്ഞു.
;
പ്രതികരിക്കാൻ ഇവിടെ എഴുതുക: