Kerala

പൗഡിക്കോണത്ത് വീട്ടിനുളളില്‍ 11കാരി തൂങ്ങി മരിച്ച നിലയില്‍

ഓട്ടോ ഡ്രൈവറായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും വീട്ടിലില്ലാത്തപ്പോഴാണ് സംഭവം

Published by

തിരുവനന്തപുരം:പൗഡിക്കോണത്ത് വീട്ടിനുളളില്‍ പതിനൊന്ന് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൗഡിക്കോണം സുഭാഷ് നഗറിലാണ് കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ജനലില്‍ കെട്ടിയ റിബണ്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു.

ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ ആണ് സംഭവം. ഇളയ കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയില്‍ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും വീട്ടിലില്ലാത്തപ്പോഴാണ് സംഭവം.

കുട്ടികള്‍ കളിക്കുന്നതിനിടെ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by