പ്രയാഗ് രാജ് : കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനുള്ള ശ്രമത്തിലായിരുന്നു ന്യൂസ് ലോണ്‍ട്രി ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍. 30 പേരാണ് മരിച്ചതെന്ന് ഔദ്യോഗികമായി യുപി സര്‍ക്കാര്‍ അറിയിച്ചിട്ടും സമ്മതിക്കാതെ 79 പേര്‍ മരിച്ചു എന്ന കള്ളക്കണക്കുണ്ടാക്കി വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള തിരക്കിലായിരുന്നു ന്യൂസ് ലോണ്‍ട്രിയും ന്യൂസ് മിനിറ്റും ഉള്‍പ്പെടെയുള്ള ഇടത് മാധ്യമങ്ങള്‍.യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ച മഹാകുംഭമേള പരാജയമായിരുന്നു എന്ന കാണിക്കാനുള്ള ഗൂഢ അജണ്ടയുടെ ഭാഗമായി നിരവധി വ്യാജ വാര്‍ത്തകള്‍ ഇടത്-ജിഹാദി-എന്‍ജിഒ സംഘങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതില്‍ അവരുടെ പ്രധാന തുരുപ്പുചീട്ടായിരുന്നു ജനവരി 28ന് മൗനി അമാവാസ്യ ദിവസം കുംഭമേളയില്‍ ഉണ്ടായ തിക്കും തിരക്കും.
പക്ഷെ ഇപ്പോഴിതാ മരിച്ചെന്ന് കരുതിയ ഒരാള്‍ തിരിച്ചെത്തിയതോടെ മരണസംഖ്യ പെരുപ്പിച്ച് കാട്ടിയ ഇടത് മാധ്യമങ്ങള്‍ ഞെട്ടിത്തെറിച്ചിരിക്കുകയാണ്. .കുന്തി ഗുരു എന്ന് പേരുള്ള മരിച്ചെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ആളാണ് ജീവനോടെ മടങ്ങിയെത്തിയത്. ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് വേണ്ടി വീട്ടുകാര്‍ വലിയ ആഘോഷമാണ് ഒരുക്കിയത്.
ഇതോടെ കുന്തിഗുരു ഉള്‍പ്പെടെയുള്ള 79 പേര്‍ മരിച്ചതായി കള്ളക്കണക്കുണ്ടാക്കിയ ഇടത് മാധ്യമങ്ങള്‍ക്ക് ഉത്തരമില്ല. ഏതോ സന്യാസിമാരുടെ സംഘത്തില്‍പ്പെട്ട അദ്ദേഹത്തിന് വഴിതെറ്റുകയായിരുന്നുവെന്ന് കുന്തി ഗുരു പറയുന്നു. പ്രയാഗ് രാജില്‍ തന്നെ ഒരു ഒറ്റമുറി വീട്ടിലാണ് കുന്തി ഗുരു താമസിക്കുന്നത്. അവിടെയുള്ള എല്ലാവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കുന്തി ഗുരു.
പ്രയാഗ് രാജില്‍ അപകടം നടന്ന ജനവരി 28ന് ത്രിവേണിസംഗമത്തില്‍ കുളിക്കാന്‍ പോയതാണ് കുന്തി ഗുരു. തിക്കും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച ശേഷം ഇദ്ദേഹവും അപ്രത്യക്ഷമായി. ബന്ധുക്കളെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല. ഇതോടെ ഇടത് മാധ്യമങ്ങള്‍ അവരുടെ 79 പേര്‍ മരിച്ചെന്ന കള്ളക്കണക്കുകളില്‍ കുന്തിഗുരുവിന്റെ പേരും ചേര്‍ത്തു. ഇടത് -ജിഹാദി മാധ്യമങ്ങളുടെ ലക്ഷ്യം ഒന്നേയുള്ളൂ- യോഗി നടത്തുന്ന മഹാകുംഭമേള മരണത്തിന്റെ മേളയായി മാറി എന്ന് കൊട്ടിഘോഷിക്കല്‍. എന്നാല്‍ അവര്‍ ലിസ്റ്റില്‍ പെടുത്തിയ കുന്തിഗുരു മരിച്ചിരുന്നില്ല. അദ്ദേഹം ത്രിവേണിസംഗമത്തില്‍ നിന്നും ഒരു സന്യാസിസംഘത്തോടൊപ്പം പോവുകയായിരുന്നു. പിന്നീട് ഏറെ ചുറ്റിയടിച്ച ശേഷം തിരിച്ചെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: