Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി പശുക്കളെ നല്‍കും,നെയ്യാറ്റിന്‍കര ഗോപന്‍ സമാധി ഉപജീവനമാര്‍ഗമാക്കാനില്ലെന്ന് കുടുംബം

സാമ്പത്തിക ബുദ്ധിമുട്ട് മൂലം നേരത്തെ ഉണ്ടായിരുന്ന പശുക്കളെ വിറ്റിരുന്നു

Published by

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗോപന്‍ എന്നയാളുടെ സമാധി ഉപജീവനമാര്‍ഗമാക്കാന്‍ താത്പര്യമില്ലെന്ന് കുടുംബം. സമാധി ഭക്തിമാര്‍ഗമാണ. 2019ല്‍ ഗോപന്‍ സ്വാമി ട്രസ്റ്റ് രൂപീകരിച്ചു. ഈ ട്രസ്റ്റിന്റെ വക സ്ഥലം കൈമാറ്റം ചെയ്യാനോ വായ്പ കൊടുക്കാനോ പാടില്ലെന്ന് ഗോപന്‍ സ്വാമി എഴുതി വെച്ചിട്ടുണ്ടെന്നും കുടുംബം പറയുന്നു.

ഈ സാഹചര്യത്തില്‍ സമാധി മാര്‍ക്കറ്റ് ചെയ്യാനാണെന്ന വാര്‍ത്തകളില്‍ വിഷമമുണ്ടെന്ന് കുടുംബം പറഞ്ഞു.സമാധിയില്‍ വരുന്ന വരുമാനം കുടുംബത്തിന് വേണ്ടി ഉപയോഗിക്കില്ല. അധ്വാനിച്ച് ജീവിക്കാനാണ് തീരുമാനം.

രണ്ട് പശുക്കളെ നല്‍കാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം നേരത്തെ ഉണ്ടായിരുന്ന പശുക്കളെ വിറ്റിരുന്നു. തുടര്‍ന്നാണ് സുരേഷ് ഗോപി രണ്ട് പശുക്കളെ വാങ്ങി നല്‍കുമെന്ന് അറിയിച്ചതെന്നും കുടുംബം അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക