തിരുവനന്തപുരം: ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടം.
പോത്തന്‍കോട് ഞാണ്ടൂര്‍കോണത്ത് ആണ് അപകടം. പോത്തന്‍കോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്.
എതിര്‍ദിശകളില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് ബൈക്കുകളില്‍ സഞ്ചരിച്ചിരുന്നവര്‍ തെറിച്ച് പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: