ഇന്ത്യയിലെ നെല്ലൂര്‍ വിഭാഗത്തില്‍പ്പെട്ട പശു ഇന്ന് ബ്രസിലിലെ വിവിഐപി. ആന്ധ്രയിലെ നെല്ലൂരില്‍ നിന്നുള്ളവയാണ് ഈ പശുക്കള്‍. പക്ഷെ ഇന്ന് ബ്രസീലിന്റെ കന്നുകാലിശേഖരത്തിലെ ആണിക്കല്ലായി വിലസുന്നത് ഇന്ത്യയില്‍ നിന്നുള്ള ഈ നെല്ലൂര്‍ പശുക്കളാണ്. 1866ലേ നെല്ലൂര്‍ പശുക്കള്‍ ബ്രസീലില്‍ എത്തിയിട്ടുണ്ട്.
ഗോമാതാവ് എന്ന വിളിപ്പേര് അന്വര്‍ഥമാക്കും വിധമാണ് ഇവയുടെ രൂപം. ഉയര്‍ന്നു നില്‍ക്കുന്ന മുതുക് ഇവയ്‌ക്ക് ഒരു ദൈവീക പരിവേഷം നല്‍കുന്നു. എന്തായാലും ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞ നെല്ലൂര്‍ പശുവിന്റെ പേര് വിയറ്റിന 19.എന്നാണ്. ഈ പശുവിന് ഒരു ലേലത്തില്‍ ലഭിച്ച വില 40 കോടി രൂപയാണ്. ലോകത്തിൽ ഇന്നുവരെ ഒരു ലേലത്തില്‍ ഇത്രയധികം തുകയ്‌ക്ക് വിറ്റഴിച്ച വേറെ പശുക്കള്‍ ഇല്ല. . ബ്രസീലിലെ മിനാസ് ഗെറൈസാണ് ഈ നെല്ലുര്‍ പശുവിനെ ഇത്രയും വിലകൊടുത്ത് ലേലത്തില്‍ വാങ്ങിയത്. ഈ പശുവിന്റെ ഭാരം 1101 കിലോഗ്രാം ആണ്.
ഭാരവും വലിപ്പവും മാത്രമല്ല, ലോകത്തിലെ പശുക്കള്‍ക്കായി നടത്തിയ സൗന്ദര്യമത്സരത്തില്‍ റാണിപ്പട്ടം ചാര്‍ത്തിയത് വിയറ്റിന 19 ആയിരുന്നു. അമേരിക്കയിലെ ടെക്സാസിൽ നടന്ന ‘ചാമ്പ്യൻ ഓഫ് ദ വേൾഡ്’ മത്സരത്തിൽ ആണ് വിയറ്റിന 19 ‘മിസ് സൗത്ത് അമേരിക്ക’ പട്ടം നേടിയത്.
നല്ല പ്രതിരോധ ശേഷിയുള്ള പശുവാണ് ഇന്ത്യയിൽ നിന്നുള്ള നെല്ലൂർ ഇനത്തില്‍ പെട്ട പശുക്കള്‍. ഉഷ്ണമേഖലാ കാലാവസ്ഥയുമായി പൊരുത്തപ്പെടാനും രോഗങ്ങളെ പ്രതിരോധിക്കാനും ശേഷിയുണ്ട്. മാംസനിബിഡമെങ്കിലും കരുത്തുറ്റ ശരീരഘടനയാണ് മറ്റൊരു പ്രത്യേകത. പരിമിതമായ ഭക്ഷണത്തില്‍ നിലനിന്നുപോകാനും കഴിവുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാനും കഴിവുണ്ട്. നെല്ലൂർ ഇനത്തിൽപ്പെട്ട കന്നുകാലികൾ ലോകത്തിൽ ഏറ്റവും കൂടുതലുള്ളത് ഇപ്പോൾ ബ്രസീലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: