തൃശൂര്‍: ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൊടുങ്ങല്ലൂരിലെ എഎസ്‌ഐയെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. എഎസ്‌ഐ ഷെഫീര്‍ ബാബുവിനെയാണ് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്.
നാല് കോടി രൂപ തട്ടിയെന്നാണ് കേസ്.എഎസ്‌ഐ ഷെഫീര്‍ ബാബു മൂന്ന് സുഹൃത്തുക്കളോടൊപ്പം ഇഡി ഉദ്യോഗസ്ഥനായി ചമഞ്ഞ് കര്‍ണാടകയിലെ രാഷ്‌ട്രീയ നേതാവിന്റെ കോടികള്‍ തട്ടിയെടുത്തതെന്നാണ് കര്‍ണാടക പൊലീസ് നല്‍കുന്ന വിവരം.
ഷെഫീര്‍ ബാബുവിനെ കര്‍ണാടകയിലേക്ക് പൊലീസ് കൊണ്ടുപോയി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം കര്‍ണാടക പൊലീസ് കൊടുങ്ങല്ലൂരെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: