Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് മലയാളികളുടെ കൂടി മഹാകുംഭമേള; കേരളത്തില്‍ നിന്നും ആദ്യമായി മഹാകുംഭമേളയില്‍ ഒരുക്കിയ ശിബിരത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍

ചരിത്രത്തില്‍ ആദ്യമായി മഹാകുംഭമേളയില്‍ ഒരു സംവിധാനമൊരുക്കി കാളികാപീഠം. മഹാകുംഭമേളയില്‍ സെക്ടര്‍ 12ലാണ് ഈ ശിബിരം നടക്കുന്നത്. ജുന അഖാഡയിലെ മഹാമണ്ഡലേശ്വറും മലയാളിയുമായ സ്വാമി ആനന്ദവനം ഭാരതിയാണ് കാളികാപീഠത്തിന്റെ ഈ ശിബിരത്തിന് അനുഗ്രഹാശ്ശിസ്സുകള്‍ നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2025, 06:01 pm IST
in Kerala
ജുനഅഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആയ സ്വാമി ആനന്ദവനം ഭാരതി മലയാളികള്‍ക്കായി കാളികാപീഠം ഒരുക്കിയ ശിബിരം ഉദ്ഘാടനം ചെയ്യുന്നു. മറ്റൊരു മഹാമണ്ഡലേശ്വരായ സ്വാമി അവന്തികാഭാരതിയേയും കാണാം.

ജുനഅഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആയ സ്വാമി ആനന്ദവനം ഭാരതി മലയാളികള്‍ക്കായി കാളികാപീഠം ഒരുക്കിയ ശിബിരം ഉദ്ഘാടനം ചെയ്യുന്നു. മറ്റൊരു മഹാമണ്ഡലേശ്വരായ സ്വാമി അവന്തികാഭാരതിയേയും കാണാം.

പ്രയാഗ് രാജ് : പുണ്യസ്ഥലമായ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ ഇക്കുറി കേരളത്തില്‍ നിന്നുള്ളവരുടെ സജീവസാന്നിധ്യം.  ഇക്കുറി മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്നാനം ചെയ്ത് മടങ്ങിയത് ആയിരക്കണക്കിന് മലയാളികള്‍. കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, കാനഡ, യുകെ, അമേരിക്ക, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നും മഹാകുംഭമേളയിലേക്ക് മലയാളികള്‍ പറന്നെത്തിയിരുന്നു. അവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും താമസിക്കാനും ഭക്ഷണം കഴിക്കാനും സുരക്ഷിതമായി ത്രിവേണീസംഗമത്തില്‍ സ്നാനം ചെയ്ത് മടങ്ങാനും സഹായകരമായത് പ്രയാഗ് രാജില്‍  ജുന അഖാഡയുടെ സഹായത്തോടെ കാളികാപീഠം ഉയര്‍ത്തിയ ടെന്‍റുകളാണ്. തൃശൂര്‍ തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനം കേന്ദ്രമായയുള്ളതാണ്  ‘കാളികാപീഠം’

ചരിത്രത്തില്‍ ആദ്യമായി മഹാകുംഭമേളയില്‍ ഒരു സംവിധാനമൊരുക്കി കാളികാപീഠം. മഹാകുംഭമേളയില്‍ സെക്ടര്‍ 12ലാണ് ഈ ശിബിരം നടക്കുന്നത്. ജുന അഖാഡയിലെ മഹാമണ്ഡലേശ്വറും മലയാളിയുമായ സ്വാമി ആനന്ദവനം ഭാരതിയാണ് കാളികാപീഠത്തിന്റെ ഈ ശിബിരത്തിന് അനുഗ്രഹാശ്ശിസ്സുകള്‍ നല്‍കുന്നത്.

ഇതുവരെ ആയിരക്കണക്കിന് മലയാളികളാണ് ഈ ശിബിരത്തില്‍ വന്ന് താമസിച്ച് മഹാകുംഭമേളയുടെ പുണ്യം നുകര്‍ന്നിരുന്നു. സാധാരണ കുംഭമേളകളില്‍ സാധാരണ കേരളത്തില്‍ നിന്നും നൂറോ ഇരുന്നൂറോ പേര്‍ മാത്രമാണ് വന്നിരുന്നത്. എന്നാല്‍ ഇത്തവണ ആയിരക്കണക്കിന് പേരാണ് ഇവിടെ എത്തി ശിബിരത്തില്‍ വന്ന് പങ്കെടുക്കുന്നത്.

യുകെ, കാനഡ, ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ ഇക്കുറി മഹാകുംഭമേളയില്‍ പങ്കെടുത്തിരുന്നു. കാളികാപീഠത്തിന്റെ പ്രവര്‍ത്തകരാണ് മഹാകുംഭമേളയില്‍ കേരളത്തില്‍ നിന്നും ഒരു ശിബരം നടത്താം എന്ന ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത്. അത് ജുന അഖാഡയിലെ മഹാമണ്ഡലേശ്വറായ മലയാളി കൂടിയായ സ്വാമി ആനന്ദവനം അനുവദിക്കുകയായിരുന്നു. അതോടെയാണ് ഇത്തരമൊരു ശിബിരം യാഥാര്‍ത്ഥ്യമായത്.

ഏകദേശം പത്ത് ക്യാമ്പുകള്‍ ഒരുക്കിയിരുന്നു. ആയുര്‍വേദത്തിനും പ്രത്യേക ക്യാമ്പുണ്ട്. ഇവിടേക്കാണ് മഹാകുംഭമേളയില്‍ പങ്കെടുക്കാനും താമസിക്കാനുമായി മലയാളികള്‍ എത്തുന്നത്. ദിവസേന 15000 മലയാളികള്‍ എത്തുന്നുവെന്ന് ഈ ശിബിരത്തിന്റെ ചുമതലയുള്ളവര്‍ പറയുന്നു.

കേരളത്തില്‍പോലും ഇതുപോലെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസം ഒരുക്കാന്‍ പ്രയാസമാണെന്നും എന്നാല്‍ മഹാകുംഭമേളയിലെ ഈ മലയാളികള്‍ക്കുള്ള ക്യാമ്പ് മികച്ചതാണെന്ന് ഇവിടെ എത്തിയ സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു സ്ത്രീയ്‌ക്ക് ഒറ്റയ്‌ക്ക് വന്ന് ഇവിടെ എത്തി താമസിച്ച് സ്നാം ചെയ്ത് മടങ്ങാന്‍ കഴിയുമെന്ന് സ്ത്രീകള്‍ പറയുന്നു. ജുന അഖാഡയുമായി ബന്ധപ്പെട്ടാണ് പലരും ഈ ക്യാമ്പിലേക്ക് എത്തുന്നത്. ജുന അഖാഡയിലെ ആനന്ദവനം സ്വാമിയിലൂടെ കേരളത്തിന് കിട്ടിയ മഹാഅനുഗ്രഹമാണിതെന്നും ഭക്തകള്‍ പറയുന്നു. ഒരു ദിവസത്തേക്ക് വന്ന കേരളത്തിലെ സ്ത്രീകള്‍ ഒരു മാസം വരെ താമസിക്കുന്നു. വീട്ടില്‍ പോലും ജനാലയ്‌ക്ക് കൊളുത്തിട്ടോ എന്നൊക്കെ ആശങ്കയുണ്ടാകാമെങ്കില്‍ ഇവിടെ ഒരു ആശങ്കയും ഇല്ലാതെ കിടന്നുറങ്ങാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നതായി ഭക്തകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴുള്ള ടെന്‍റുകളില്‍ ദിവസവും 200 പേരോളം രാത്രി താമസിക്കുന്നു. വന്നുപോകുന്ന ആയിരങ്ങള്‍ വേറെ.

തൃശൂര്‍ തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനം കേന്ദ്രമായയുള്ള ‘കാളികാപീഠം’ ദക്ഷിണഭാരതത്തിലേക്കു കൂടി അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ പരിശ്രമിച്ചുവരുന്ന സംഘമാണ്.

 

 

 

Tags: MahakumbhMahakumbhmelaMahakumbh2025AnandavanamBharatiSwamiAvantikaBharatiKaalikapeedomIvarmadom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

Kerala

ദീപാവലി: അയോധ്യയിൽ 26 ലക്ഷത്തിലധികം ദീപം തെളിയും, പുതിയ ഗിന്നസ് ലോക റെക്കോർഡാവും, മഹാകുംഭമേളയ്‌ക്കുശേഷം വീണ്ടും യുപി

Kerala

ഉത്തർ പ്രദേശ് മാതൃകയിൽ കേരളത്തിലും മഹാ കുംഭമേള നടത്തണം : യോഗി ആദിത്യനാഥ് ജിയുടെ മാർഗ നിർദേശങ്ങൾ കേരളത്തിന്‌ ഗുണം ചെയ്യും ; സന്തോഷ് പണ്ഡിറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.