ശ്രീനഗർ : ജമ്മുകശ്മീരിൽ ഭീകരരുമായി ബന്ധമുള്ള പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്ന് സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് പുറത്താക്കി . കോൺസ്റ്റബിൾ ഫിർദൗസ് അഹമ്മദ് ഭട്ട്, സർക്കാർ അധ്യാപകൻ മുഹമ്മദ് അഷ്‌റഫ് ഭട്ട്, ജമ്മു കശ്മീർ വനം വകുപ്പിലെ ഓർഡർലി നിസാർ അഹമ്മദ് ഖാൻ എന്നിവരെയാണ് പുറത്താക്കിയത്.
2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം 69 ജമ്മു കശ്മീർ സർക്കാർ ജീവനക്കാരെയാണ് ഇത്തരത്തിൽ പുറത്താക്കിയത് . പിരിച്ചുവിട്ട കോൺസ്റ്റബിൾ ഫിർദൗസ് അഹമ്മദ് ഭട്ട് 2005 ൽ എസ്‌പിഒ ആയി ജോലി ചെയ്തിരുന്നു. 2011 ലാണ് കോൺസ്റ്റബിളായത് .
2024 മെയ് മാസത്തിൽ അറസ്റ്റിലായ അദ്ദേഹം തീവ്രവാദ കുറ്റങ്ങൾ നേരിടുകയും നിലവിൽ കോട് ബൽവാൽ ജയിലിൽ കഴിയുകയുമാണ് . ലഷ്‌കർ-ഇ-തൊയ്ബയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഫിർദൗസിനെ അറസ്റ്റ് ചെയ്തത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക