ഫ്രാന്‍സുമായി ഭാരതത്തിന്റെ പ്രതിരോധ സഹകരണം വ്യോമ, സമുദ്ര, ഭൂപ്രതിരോധ മേഖലകളിലേക്കു വ്യാപിച്ചിരിക്കുകയാണ്. പിനാകാ പോലുള്ള ആധുനിക ആയുധങ്ങള്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് വികസിപ്പിക്കുന്നത് നിരവധി പ്രയോജനങ്ങള്‍ നല്‍കും.
പിനാകാ റോക്കറ്റ് ലോഞ്ചറിന്റെ സവിശേഷതകള്‍ BM21 Grad സിസ്റ്റത്തിന് പകരമായി ഭാരത സേനയ്‌ക്കായി ഡിആര്‍ഡിഒ വികസിപ്പിച്ച മള്‍ട്ടി-ബാരല്‍ റോക്കറ്റ് ലോഞ്ചറാണ് പിനാക.
പിനാകയുടെ പ്രധാന പതിപ്പുകള്‍:
പിനാകാ Mark-I – 40 കി.മി പരിധിയുള്ള തുടക്ക പതിപ്പ്.
പിനാകാ Mark-II – 75 കി.മി വരെ ദൂരപരിധിയുള്ള, കൂടുതല്‍ സാധുതയുള്ള പതിപ്പ്.
പിനാകാ ER (Extended Range) 90 കിലോ മീറ്ററില്‍ അധികം റേഞ്ചുള്ള, നവീന നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കുന്ന പതിപ്പ്.
തദ്ദേശീയ നിര്‍മാണമാണ് ഏറ്റവും പ്രധാന ആകര്‍ഷണം. ഭാരതത്തില്‍ നിര്‍മിച്ചതായതിനാല്‍ പ്രതിരോധ രംഗത്ത് വിദേശ ആശ്രിതത്വം കുറയ്‌ക്കുന്നു. ഉയര്‍ന്ന ഫയര്‍ പവറാണ് മാറ്റൊരു പ്രത്യേകത. 44 സെക്കന്റിനുള്ളില്‍ 12 റോക്കറ്റുകള്‍ ഫയര്‍ ചെയ്യാന്‍ പിനാക റോക്കറ്റ് ലോഞ്ചറിന് കഴിയും.
മൊബിലിറ്റിയാണ് മാറ്റൊരു ഘടകം. പിനാക സിസ്റ്റം വിന്യസിക്കാന്‍ സാധിക്കുന്ന വേഗതയും അതെടുത്ത് മാറ്റൊരു സ്ഥലത്ത് വിന്യസിക്കാനുള്ള കഴിവും ടട്ര ട്രക്കില്‍ സജ്ജീകരിച്ചതിനാല്‍ അനായാസം സാധിക്കും.
ജിപിഎസ് നാവിഗേഷന്‍ ഉപയോഗിച്ച് കൃത്യമായി ലക്ഷ്യം ഭേദിക്കും.
നിര്‍മാണ ചെലവ് കുറവും ഉയര്‍ന്ന ഗുണമേന്മയും എല്ലാം ബഹിരകാശ രംഗത്ത് മാത്രമല്ല പ്രതിരോധ രംഗത്തും ഭാരതം ഉറപ്പാക്കുന്നുണ്ട്.
മറ്റ് വിദേശ നിര്‍മിത MLRS (Multiple Launch Rocket Systems) സംവിധാനങ്ങളെക്കാള്‍ ചെലവു കുറഞ്ഞതും പ്രയോജനപ്രദവുമാണ് രാജ്യത്തെ പ്രതിരോധ സംവിധാനങ്ങള്‍. നാളേക്ക് വേണ്ടിയുള്ള സാങ്കേതികതയാണ് മാറ്റൊരു വാഗ്ദാനം. ഭാവിയിലേക്ക് വേണ്ട എഐ അധിഷ്ഠിത ഇന്റേ്രഗഷന്‍ , ആളില്ലാ ഡ്രോണ്‍ ഇന്റഗ്രേഷന്‍ എന്നിവ സംയോജിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പിനാക റോക്കറ്റ് ലോഞ്ചര്‍ സംവിധാനത്തിന്റെ നിര്‍മാണം.
ഭാരത-ഫ്രാന്‍സ് പ്രതിരോധ കരാറിന്റെ പ്രാധാന്യം
1. സാങ്കേതിക പങ്കാളിത്തം- ഫ്രാന്‍സിന്റെ നിഗൂഢമായ നാവിഗേഷന്‍ ടെക്‌നോളജി ഭാരതത്തിന്റെ ജശിമസമ ഏൗശറലറ ഞീരസല േപ്രൊജക്ട് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
2. രാഷ്‌ട്രീയ താത്പര്യം- ചൈനയുടേയും പാകിസ്ഥാന്റേയും ഭീഷണി നേരിടാന്‍ ഫ്രാന്‍സ് പോലുള്ള സ്ഥിരതയുള്ള പ്രതിരോധ പങ്കാളികള്‍ സഹായകമാകും.
3. ആയുധ കയറ്റുമതി സാധ്യത- പിനാക ഫ്രാന്‍സിന്റെ സഹകരണത്തോടെ അന്താരാഷ്‌ട്ര വിപണിയില്‍ കൂടുതല്‍ പ്രബലമായി പ്രത്യക്ഷപ്പെടും.
4. നാറ്റോ സഹകരണം- ഫ്രാന്‍സ് നാറ്റോ അംഗമായതിനാല്‍, പിനാകാ പാശ്ചാത്യ സേനകളുമായി ഉള്‍ക്കൊള്ളിക്കാവുന്ന രീതിയിലാകും വികസിക്കുക.
പിനാകാ റോക്കറ്റ് ലോഞ്ചര്‍, ഡിആര്‍ഡിഒ വികസിപ്പിച്ച ഭാരത പ്രതിരോധത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നാണ്. ഭാരത-ഫ്രാന്‍സ് കരാര്‍ സാങ്കേതിക പങ്കാളിത്തം, ആഗോള വിപണി കയറ്റുമതി സാധ്യത, എന്നിവയിലൂടെ രാജ്യത്തെ പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടും. ഒകങഅഞട, ടാലൃരവ, അഞ3 പോലുള്ള ആഗോള എംബിആര്‍എല്‍ സിസ്റ്റങ്ങളുമായി മത്സരിക്കാന്‍, പിനാകയുടെ ഭാവി പതിപ്പുകള്‍ കൂടുതല്‍ നവീകരിക്കണം.
‘ആത്മനിര്‍ഭര്‍ ഭാരത്’ ദൗത്യത്തിന് ഈ കരാര്‍ വിപുലമായ സൈനിക പ്രാധാന്യ
വും സാമ്പത്തിക നേട്ടവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോള പ്രതിരോധ വിപണി സാധ്യതകളും ജിയോപ്പൊളിറ്റിക്കല്‍ പ്രാധാന്യവും
ഭാരതത്തിന്റെ’ആത്മനിര്‍ഭര്‍ ഭാരത്’ ലക്ഷ്യത്തോടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍, പിനാക റോക്കറ്റ് ലോഞ്ചര്‍ ഒരു പ്രധാന കയറ്റുമതി ഉല്‍പ്പന്നമായി മാറാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍, ഈ കരാറിനു പിന്നിലുള്ള മറഞ്ഞിരിക്കുന്ന വിപണി രഹസ്യങ്ങളും ജിയോപ്പൊളിറ്റിക്കല്‍ സാധ്യതയും ഏറെ സങ്കീര്‍ണ്ണമാണ്.
മറഞ്ഞിരിക്കുന്ന പ്രതിരോധ വിപണി1. പിനാക കയറ്റുമതി കരാര്‍: ഇന്ത്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് പിനാക കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുന്നു. ഫ്രാന്‍സ് സാങ്കേതിക പിന്തുണ നല്‍കുമ്പോള്‍, നാറ്റോ സഖ്യരാജ്യങ്ങളിലേക്കും പിനാക കയറ്റുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
2. പശ്ചിമ ബഹിരാകാശ പ്രതിരോധ വിപണിയില്‍ പ്രവേശനം:
പിനാക ഗൈഡഡ് റോക്കറ്റ്‌സിന്റെ പുതിയ പതിപ്പുകള്‍ക്ക് ഫ്രാന്‍സിന്റെ സഹകരണത്താല്‍ യൂറോപ്യന്‍ പ്രതിരോധ വിപണിയില്‍ പ്രവേശിക്കാനാകുമെന്നാണ് പ്രതീക്ഷ.
ജിയോപ്പൊളിറ്റിക്കല്‍ പ്രാധാന്യം :
1. ചൈനയെയും പാകിസ്ഥാനെയും പ്രതിരോധിക്കാനുള്ള ശക്തി:
ചൈനയുടെ NORINCO, AR3, MLRS, പാകിസ്ഥാനിലെ A-100 MLRS എന്നിവ പിനാകയുടെ പ്രധാന എതിരാളികളാണ്.
Pinaka Mark-II,Pinaka ER എന്നിവ 90-100 കിമീ പരിധിയുള്ളതിനാല്‍,അതിര്‍ത്തിയില്‍ അതിവേഗ പ്രതിരോധം നടത്താന്‍ കഴിയുന്നു.
2. ഫ്രാന്‍സുമായി സഹകരണം: ഭാരതത്തിന്റെ Smerch, MLRS, Grad MLRS എന്നിവ റഷ്യയില്‍ നിന്നുള്ളവയാണ്.
ഫ്രാന്‍സുമായി കൂടുതല്‍ സഹകരണം ഉണ്ടാകുമ്പോള്‍ തന്നെ റഷ്യന്‍ ആയുധ വിപണിയില്‍ നിന്ന് ഭാരതത്തിന്റെ ആശ്രിതത്വം കുറയുകയാണ്. കൂടെ റഷ്യയുടെ മാര്‍ക്കറ്റിലേക്കാണ് നമ്മള്‍ കടന്നു ചെല്ലുന്നത്.
3. നാറ്റോ രാജ്യങ്ങളിലേക്ക് പ്രതിരോധ കയറ്റുമതി: പിനാക ഗൈഡഡ് റോക്കറ്റിന്റെ യൂറോപ്യന്‍ വിപണിയിലേക്കുള്ള കടന്നുകയറ്റം, ഭാരതത്തിന്റെ ആഗോള പ്രതിരോധ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നു. ഈ കരാര്‍ യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഭാരത പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സാധ്യതകളൊരുക്കുന്നു.
4. ഇന്ത്യയുടെ ”ആത്മനിര്‍ഭര്‍ പ്രതിരോധ പോളിസി” യുടെ ഒരു പ്രതീകമായി മാറുകയാണ് പിനാക. സ്വതന്ത്ര പ്രതിരോധ ഉത്പാദനം വര്‍ദ്ധിപ്പിക്കുമ്പോള്‍, ഭാരതത്തിന്റെ ആയുധ കയറ്റുമതി മേഖലയിലും വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകും. ഭാരത പ്രതിരോധ വ്യവസായം ആഗോളതലത്തില്‍ ശക്തിപ്രാപിക്കുമെന്നും ഈ കരാര്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: