India

കൃത്രിമക്കാലുമായി സൈക്കിളില്‍ മഹാകുംഭയിലേക്ക്; അവശതയ്‌ക്ക് മേല്‍ ആത്മവിശ്വാസത്തെ പ്രതിഷ്ഠിച്ച തീർത്ഥയാത്ര

Published by

അയോദ്ധ്യ: പതിമൂന്ന് കൊല്ലം മുമ്പ് റോപുകടത്തില്‍ ഒരുകാല്‍ നഷ്ടപ്പെട്ടതാണ് വാര്‍ധ സ്വദേശി ഗോപാല്‍ പവാറിന്. എന്നാല്‍ മഹാകുംഭമേളയിലെത്താന്‍ അയാള്‍ക്ക് അതൊരു തടസമായില്ല. കൃത്രിമക്കാലുമായി വാര്‍ധയില്‍ നിന്ന് പ്രയാഗയിലേക്ക് ഗോപാല്‍ സൈക്കിള്‍ ചവിട്ടി. മഹാകുംഭയിലെ ത്രിവേണീസ്‌നാനപുണ്യം നുകര്‍ന്നു. അവിടെ നിന്ന് അയോദ്ധ്യയിലേക്ക്. രാംലല്ലയുടെ പുണ്യദര്‍ശനം നേടി.

അവശതയ്‌ക്ക് മേല്‍ ആത്മവിശ്വാസത്തെ പ്രതിഷ്ഠിച്ചാണ് താന്‍ തീര്‍ത്ഥയാത്രയ്‌ക്ക് തയാറായതെന്ന് ഗോപാല്‍ പറയുന്നു. മനസ് മഹാദേവനിലും ബാലകരാമനിലുമായിരുന്നു. അതുകൊണ്ട് നൂറുകണക്കിന് കിലോമീറ്റര്‍ താണ്ടിയതിന്റെ ക്ഷീണം അറിഞ്ഞതേയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജരംഗ്ദള്‍ പ്രവര്‍ത്തകരുടെ പിന്തുണ കൂടി ആയപ്പോള്‍ യാത്രയ്‌ക്കിടയിലെ വിശ്രമവും മറ്റും സുഖകരമായി. അയോദ്ധ്യയിലെ കര്‍സേവകപുരത്ത് ഗോപാലിന്റെ ഉച്ചഭക്ഷണത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ രാംലല്ലയെ ദര്‍ശിച്ചു. ജനുവരി 31നാണ് ഗോപാല്‍ പവാര്‍ വാര്‍ധയില്‍ നിന്ന് യാത്ര തുടങ്ങിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by