മും:ബൈ നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹം കഴിഞ്ഞിട്ട് അധികനാളായില്ല. സഹീര്‍ ഇഖ്ബാല്‍ എന്ന നടനെയാണ് വിവാഹം കഴിച്ചത്. അച്ഛന്‍ ശത്രുഘന്‍ സിന്‍ഹയ്‌ക്കും കുടുംബത്തിനും ഈ വിവാഹം ഇഷ്ടമായില്ലെങ്കിലും മതേതരമുഖം കാട്ടി നില്‍ക്കുന്ന നേതാവായതിനാല്‍ പിന്നീട് അദ്ദേഹം വഴങ്ങുകയായിരുന്നു.
ഇപ്പോഴിതാ സൊനാക്ഷി സിന്‍ഹ അവരുടെ ബാന്ദ്രയിലെ വീട് വിറ്റതായി വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. 22.50 കോടി രൂപയ്‌ക്കാണ് വീട് വിറ്റത്. സുനില്‍ ഷെട്ടി, രണ്‍വീര്‍ സിങ്ങ്, ദീപിക പദുകോണ്‍ എന്നിവര്‍ക്കെല്ലാം ഫ്ലാറ്റുകള്‍ ഉള്ള സ്ഥലമാണ് ബാന്ദ്ര.
വിവാഹം കഴിഞ്ഞപ്പോഴേക്കും സ്വന്തം സ്വത്തുക്കള്‍ വില്‍പന തുടങ്ങിയോ എന്ന രീതിയില്‍ വിദ്വേഷകമന്‍റുകള്‍ ഇതോടെ സൊനാക്ഷി സിന്‍ഹയ്‌ക്കെതിരെ ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: