വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കസേര വലിച്ചിട്ട് കൊടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. അതിഥി പുസ്തകത്തില്‍ നോട്ട് കുറിയ്ക്കുന്ന മോദിയെ കേസരയ്ക്ക് പിന്നില്‍ നിന്നും സാകൂതം വീക്ഷിക്കുന്ന ട്രംപ്. ഇതെല്ലാം കണ്ട് ഇന്ത്യയിലെ ജിഹാദി-എന്‍ജിഒ-കമ്മി സംഘങ്ങള്‍ക്ക് സ്വബോധം നഷ്ടപ്പെട്ടതുപോലെയാണ് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷകമന്റുകള്‍ പ്രവഹിക്കുന്നത്.
ഒരു വിദ്വേഷകമന്റ് താഴെ നോക്കൂ….”മോദിയ്ക്ക് കസേര വലിച്ചിട്ടുകൊടുത്തത് കൊണ്ട് ട്രംപിനെ ഇന്ത്യ നിയന്ത്രിക്കുന്നു എന്നൊന്നും പറയാന്‍ കഴിയില്ല. ഇസ്രയേലിന്റെ നെതന്യാഹു വന്നാലും ട്രംപ് ഇത് തന്നെ ചെയ്യും”.- ഇങ്ങിനെ പോകുന്നു ഈ കമന്റ്.
So, will people now claim that India controls Trump just because he pulled out a chair for Prime Minister Modi—just like they did with Israel when he did the same for Netanyahu?pic.twitter.com/F8zsazCHvw
— Awesome Jew (@JewsAreTheGOAT) February 14, 2025
മോദിയ്ക്ക് സ്നേഹപൂര്‍വ്വം ഒരു ഫോട്ടോ പുസ്തകം സമ്മാനിക്കുകയും ചെയ്തിരുന്നു ട്രംപ്. ആദ്യ തവണ യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ ഉള്ള ഫോട്ടോകള്‍ മാത്രം ഉള്ളതാണ് ഈ പുസ്തകം. . ‘ഔര്‍ ജേണി ടുഗെതര്‍’ എന്നാണ് ഈ പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. അതില്‍ 2020ല്‍ ട്രംപ് നടത്തിയ ഇന്ത്യാസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ പ്രത്യേകമായി ട്രംപ് മോദിക്ക് കാണിച്ചുകൊടുത്തു. സമ്മാനിച്ച പുസ്തകത്തിന്റെ ആദ്യ പേജില്‍ ട്രംപ് ഇങ്ങിനെ എഴുതി:”മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍….യു ആര് ഗ്രേറ്റ്” എന്നാണ് ട്രംപ് കുറിച്ചത്. 2019ല്‍ മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ഹൗഡി മോദി പരിപാടിയുടെ ചിത്രങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അസാധാരണമായി നടത്തിയ മറ്റൊരു സംഭവം മോദിയ്ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനമാണ്. ഇത് ലോകമെമ്പാടും അതിശയത്തോടെയാണ് വീക്ഷിച്ചത്. അതേ സമയം ഇതിനെ വിമര്‍ശിക്കാനും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ ചില എംപിമാര്‍ തന്നെ മുന്നോട്ട് വന്നത് അപഹാസ്യം എന്നല്ലാതെ എന്ത് പറയാന്‍. സാകേത് ഗോഖലെ എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി പങ്കുവെച്ച വിദ്വേഷ കമന്റ് കണ്ടോളൂ.
Finally!
PM Modi is FORCED to do a press conference in the US – something he hasn’t done in India in 11 years.
THIS is why he NEVER takes press questions in India.
THIS is why his “interviews” in India are fully scripted.
He’s so ANGRY & FLUSTERED 👇pic.twitter.com/sG2cfdKCq8
— Saket Gokhale MP (@SaketGokhale) February 14, 2025
മോദി ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം നടത്താറില്ല. യുഎസില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ നിര്‍ബന്ധിതനായി എന്ന രീതിയിലാണ് സാകേത് ഗോഖലെ ദുഷ്ടലാക്കോടെ കുറിച്ചത്. എന്നാല്‍ മോദിയ്ക്കൊപ്പം ട്രംപ് ഒരു സംയുക്ത വാര്‍ത്താസമ്മേളനത്തിന് തയ്യാറായി എന്നത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇന്ത്യയ്ക്കും ലഭിച്ച സുവര്ണ്ണനേട്ടമായി കാണാന്‍ ഇവര്‍ക്കൊന്നും കണ്ണില്ല എന്നതാണ് വാസ്തവം.
ട്രംപ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് ഉയര്‍ന്ന ചുങ്കം ഏര്‍പ്പെടുത്തി ഭീഷണിസ്വരത്തില്‍ സംസാരിക്കുമ്പോഴാണ് മറ്റൊരു ട്രംപിന്റെ മുഖം ലോകം കണ്ടത്. ഇതോടെ മോദിയുടെ ട്രംപുമായുള്ള അസാധാരണസൗഹൃദത്തെ പലവിധത്തിലും വിമര്‍ശിച്ച് സമാധാനമടയുകയാണ് ജിഹാദി-കമ്മ്യൂണിസ്റ്റ്-എന്‍ജിഒ-പ്രതിപക്ഷസംഘങ്ങള്.
മുംബൈയില്‍ 2008ല്‍ പാക് ഭീകരര്‍ നടത്തിയ 175 പേര് കൊല്ലപ്പെട്ട സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത തവാഹൂര്‍ ഹുസൈന് റാണയെ കൈമാറാണെന്ന് ട്രംപ് സമ്മതിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: