തിരുവനന്തപുരം: പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്തത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം നടന്‍ ജയസൂര്യയ്‌ക്കെതിരെ വന്‍സൈബര്‍ ആക്രമണം. ജയസൂര്യയെ സംഘിയാക്കിയാണ് വളരെ മോശം കമന്‍റുകള്‍ വരുന്നത്. ഫെയ്സ്ബുക്കിലായിരുന്നു ഈ ആക്രമണം.
ഇന്‍സ്റ്റഗ്രാമിലും മോശം കമന്‍റുകള്‍ പലരും ഇട്ടിരുന്നു. “നോർത്ത് മണ്ടന്മാരേക്കാൾ അബദ്ധം ആണല്ലോ” – എന്നാണ് ഒരാളുടെ കമന്‍റ്.
“Welcoming upcom Sangi world. കാലം കലയെ കൊല ചെയ്ത കാലനില്ലാ കാലം. പൊളിറ്റിക്കൽ ഇൻകറക്ടനസ്സ് നമ്മുടെ ഇൻട്രസ്റ്റ്”-
theetta വെള്ളത്തിൽ മുങ്ങി എന്ന് ചിലര്‍ അസൂയ നിറഞ്ഞ കമന്‍റുകള്‍ ഇട്ടിട്ടുണ്ട്.
കുംഭവനിൽ പങ്കെടുത്ത് കേസിൽ നിന്നിറങ്ങി എന്നാണ് മറ്റൊരു വിദ്വാന്റെ കമന്‍റ്. സ്വന്തം വിശ്വാസമനുസരിച്ച് മുന്നോട്ട് പോകാനും ചിലര്‍ ജയസൂര്യയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
“ഈ ഫോട്ടോ ഫേസ്ബുക്ൽ ഇട്ടതിനു എന്തൊക്കെ കമന്റ് ആണ് മുസ്ലിങ്ങൾക്ക് ഏതോ രാജ്യത്തു കിടക്കുന്ന മക്കയിൽ പോയി കല്ലെറിയാം ക്രിസ്ത്യാനികൾക് അവരുടെ ആചാരങ്ങൾ ചെയ്യാം ഒരു ഹിന്ദു ഇങ്ങനെ പോയാ സങ്കി ചാണകം 🤬🤬🤬എന്തിനാണ് മറ്റുള്ളവരെ വിശ്വാസങ്ങളെ പരിഹസിക്കുന്നത്
പ്രജീഷ് കണ്ണൂര്‍ പറയുന്നു. “- എന്നാണ് പ്രജീഷ് എന്നയാളുടെ കമന്‍റ്.
“സ്വന്തം വിശ്വാസം ആരുടെ മുന്നിലും അടിയറവു വയ്‌ക്കാൻ ഉള്ളതല്ല, അഭിമാനം”-എന്നാണ് അഡ്വ. മനു കുറിച്ചത്. .
“നമ്മുടെ നാട്ടില്‍ സംഘപരിവാറിനെ ആക്രമിക്കുക എന്നത് ഒരു നൂലില്ലാത്ത പട്ടം പോലെ പോയ്‌ക്കൊണ്ടിരിക്കുന്നത്” എന്നാണ് ഒരു യൂട്യൂബ് ചാനലില്‍ ആരിഫ് ഹുസൈന്‍ തെരുവത്ത് പ്രതികരിച്ചത്.
1.7 ലക്ഷം കമന്‍റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ വന്നത്. യുപി പൊലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്ത വന്നതോടെ ഇന്‍സ്റ്റഗ്രാമില്‍ മോശം കമന്‍റിട്ടവര്‍ അപ്രത്യക്ഷമാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: