തിരുവനന്തപുരം: നഗരങ്ങളില്‍ അഞ്ച് സെന്റിലും ഗ്രാമങ്ങളില്‍ പത്തു സെന്ററിലും വയല്‍ നികത്തി കെട്ടിടം വയ്ക്കാന്‍ അപേക്ഷിക്കുമ്പോള്‍ ഭൂമി തരം മാറ്റിയതിന്റെ രേഖകള്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെടരുതെന്ന് തദ്ദേശഭരണവകുപ്പ് ആവര്‍ത്തിച്ച് നിര്‍ദേശം നല്കി. മുന്‍പ് സമാന ഉത്തരവിറക്കിയെങ്കിലും അത് വകവയ്ക്കാതെ ഉദ്യോഗസ്ഥര്‍ ഭൂമി തരം മാറ്റിയ രേഖ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. 10 സെന്റ് ഭൂമിയില്‍ 1291 ചതുരശ്രയടിയുടെ വീട് വയ്ക്കാനും 5സെന്റ് ഭൂമിയില്‍ 430ചതുരശ്രയടിയുടെ വാണിജ്യ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുമാണ് ഇളവുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: