Entertainment

‘മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണ്, ഫോട്ടോഷൂട്ട് ജനങ്ങളെ പറ്റിക്കാന്‍ മാഫിയ ഇറക്കിയത്;സനല്‍ കുമാര്‍

Published by

നടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ്. നിലവില്‍ അമേരിക്കയിലാണ് സംവിധായകനുള്ളത്. എന്നാല്‍ കേസ് നടക്കുമ്പോഴും മഞ്ജു വാര്യരെ ടാഗ് ചെയ്തു കൊണ്ടുള്ള നിരവധി ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ് സനല്‍ കുമാര്‍ പങ്കുവച്ചു കൊണ്ടിരിക്കുന്നത്. ദിവസവും ഒന്നിലേറെ പോസ്റ്റുകളില്‍ നടിയുടെ ചിത്രം വച്ചാണ് സംവിധായകന്‍ പോസ്റ്റുകള്‍ പങ്കുവയ്‌ക്കുന്നത്.

നടിയുടെ ജീവന്‍ അപകടത്തിലാണെന്ന് താന്‍ പറയാന്‍ തുടങ്ങിയിട്ട് 28 ദിവസങ്ങളായി എന്നാണ് സനല്‍ കുമാര്‍ ഇപ്പോള്‍ പറയുന്നത്. മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച ചിത്രം ഷെയര്‍ ചെയ്താണ് സനലിന്റെ പോസ്റ്റ്. ഈ ഫോട്ടോഷൂട്ട് ജനങ്ങളെ പറ്റിക്കാന്‍ മാഫിയ ചെയ്തതാണ് എന്നാണ് സനല്‍ കുമാര്‍ പറയുന്നത്.

സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്:

മഞ്ജു വാര്യർ ജീവന്‍ അപകടത്തിലാണ് എന്ന് ഞാന്‍ വിളിച്ചുകൂവാന്‍ തുടങ്ങിയിട്ട് ഇന്ന് ഇരുപത്തി എട്ടു ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഇത്രനാളും അവര്‍ ഞാന്‍ പറഞ്ഞതേക്കുറിച്ച് എന്തെങ്കിലും നിഷേധിച്ചിട്ടില്ല. പോലീസ് കേസെടുത്തു, കോടതിയില്‍ മൊഴികൊടുത്തു എന്ന് പറയുന്നതല്ലാതെ ഒരു തരത്തിലുള്ള രേഖകളും ഇല്ല. ഞാന്‍ പബ്ലിഷ് ചെയ്ത ശബ്ദരേഖ ഇപ്പോഴും എന്റെ ഫെയ്‌സ്ബുകിലും യുട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഉണ്ട്. ഒന്നും നീക്കം ചെയ്യപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ല.

മഞ്ജു വാര്യര്‍ ഇക്കാര്യങ്ങളില്‍ എന്താണ് പറയുന്നത് എന്ന് ഒരു പത്രപ്രവര്‍ത്തകന് പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ പേജില്‍ വന്ന പുഞ്ചിരികൊണ്ട് മുഖം മറച്ച ഫോട്ടോകളില്‍ പത്രപ്രവര്‍ത്തകന്മാരുടെ വരെ ലൈക്കും കാണാം. കഷ്ടം! ഈ ഫോട്ടോ ഷൂട്ട് ജനങ്ങളെ പറ്റിക്കാനായി ഇപ്പൊ മാഫിയ ഡിസൈന്‍ ചെയ്തത് ആണെന്ന് ഞാന്‍ ആരോപിക്കുന്നു. കണ്ണടകൊണ്ട് മുഖം കാണാതെ എടുത്ത ഫോട്ടോകള്‍ മാത്രം പോസ്റ്റ് ചെയ്യാനായിരുന്നു പ്ലാന്‍. തന്റെ അവസ്ഥ കണ്ണുള്ളവര്‍ കാണട്ടെ എന്ന് ചിന്തിച്ചിട്ട് മഞ്ജു വാര്യര്‍ ഉള്‍പ്പെടുത്തിയതാണ് ഈ ഫോട്ടോ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക