ഗുവാഹത്തി : അസമിലെ മോറിഗാവ് ജില്ലയിൽ ഹിന്ദു കുടുംബത്തിന് നേർക്ക് ജിഹാദികളുടെ ക്രൂരമായ ആക്രമണം. മോറിഗാവ് ജില്ലയിലെ മയോങ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗരുമാര ഡോളോണി ഗ്രാമത്തിലെ താമസക്കാരായ ഹിന്ദു കുടുംബത്തിന് നേർക്കാണ് ആക്രമണം ഉണ്ടായത്.
കുടുംബത്തിലെ അംഗങ്ങളെ മർദ്ദിക്കുകയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കുത്തുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുവരെ പത്ത് പ്രതികളായ ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസ് പറയുന്നത് അനുസരിച്ച് ഫെബ്രുവരി 9 ന് ഒരു ഹിന്ദു യുവാവും മുസ്ലീം യുവാവും തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ഒരു കൂട്ടം ഇസ്ലാമിസ്റ്റുകൾ ഹിന്ദു യുവാവിന്റെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.
വടികളും മൂർച്ചയുള്ള ആയുധങ്ങളുമായി എത്തിയ ഇസ്ലാമിസ്റ്റുകൾ ഹിന്ദു കുടുംബത്തിലെ അംഗങ്ങളെ മർദ്ദിച്ചു. അവർ ചെറുത്തുനിന്നപ്പോൾ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് അവരെ കുത്തി വീഴ്ത്തി. സ്ത്രീകളെയും ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ ഹിന്ദു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്.
പിന്നീട് പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും 10 ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ പ്രദേശത്ത് ഇപ്പോഴും പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് പ്രാദേശിക ഹിന്ദു സംഘടനകൾ പറഞ്ഞു.
ഇതിനെ തുടർന്ന് ഫെബ്രുവരി 12 ന് ജാർഗാവിൽ ഒരു പ്രതിഷേധ റാലി സംഘടിപ്പിക്കുകയും അറസ്റ്റിലായവർക്ക് ശക്തമായ ശിക്ഷ നൽകണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക