ലണ്ടന്‍: പരിശീലനത്തിനിടെ കൈക്കുഴയ്ക്ക് പരിക്കേറ്റ ആഴ്സണല്‍ താരം കായി ഹാവേര്‍ട്സ് ഈ സീസണില്‍ ഇനി കളിക്കില്ല. പരിശീലന ക്യാമ്പിലാണ് താരത്തിന് പരിക്കേറ്റത്. പരിശോധനകള്‍ക്ക് ശേഷം ജര്‍മന്‍ സ്ട്രൈക്കര്‍ ഹാവേര്‍ട്സിന്റെ പരിക്ക് ഭേദമാകാന്‍ സമയം വേണ്ടിവരുമെന്ന് വ്യക്തമായി.
25കാരനായ ഹാവേര്‍ട്സ് സീസണില്‍ ആഴ്സണലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍(15) നേടിയ താരമാണ്. ഹാവേര്‍ട്സിനെ കൂടാതെ മിക്കേല്‍ ആര്‍ട്ടേറ്റ പരിശീലിപ്പിക്കുന്ന ആഴ്സണല്‍ നിരയില്‍ ഗബ്രിയേല്‍ ജെസ്യൂസ്, ബുകായോ സാകാ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നീ പ്രധാന താരങ്ങളും പരിക്കേറ്റ് വിശ്രമത്തിലാണ്. ഡിസംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാകാ മാര്‍ച്ചോടുകൂടി കളിച്ചുതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മാര്‍ട്ടിനെല്ലിയുടെ പരിക്ക് ഭേദമായി തിരിച്ചെത്താന്‍ ഒരുമാസത്തിലേറെ വേണ്ടിവരുമെന്നാണറിയുന്നത്.
പ്രീമിയര്‍ ലീഗില്‍ ഇപ്പോഴും ലിവര്പൂൡന് പിന്നില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കെയാണ് ആഴ്സണലിനെ പരിക്ക് നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലും ടീം പ്രീക്വാര്‍ട്ടര്‍ ബെര്ത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: