തിരുവനന്തപുരം:വഞ്ചിയൂരില്‍ റോഡ് അടച്ച് സ്റ്റേജ് കെട്ടിയ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഹൈക്കോടതിയില്‍ ഹാജരായി. ഡിവിഷന് ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് ഇത്.
ഗതാഗതം തടസപ്പെടുത്തി രാഷ്ടീയ പാര്‍ട്ടികളുടെ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച കേസില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളളവര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരായിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളന തിരക്കിലായതിനാല്‍ ഒഴിവാക്കണമെന്ന് എം വി ഗോവിന്ദന് ആവശ്യപ്പെട്ടത് പ്രകാരമാണ് ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം, കേസില്‍ എതിര്‍കക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച സത്യവാംഗ് മൂലം തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി. സഞ്ചാര സ്വാതന്ത്യം തടയുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടും കോടതി ആവശ്യപ്പെട്ടു. കോടതിലക്ഷ്യ നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന എം വി ഗോവിന്ദന്റെ ആവശ്യം കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: