പ്രയാഗ്‌രാജ് ; മഹാകുംഭമേളയിൽ പങ്കെടുത്ത് സനാതന ധർമ്മം സ്വീകരിച്ചത് 68 വിദേശ പൗരന്മാർ . ഇവരിൽ ഏറ്റവും കൂടുതൽ പേർ അമേരിക്കൻ പൗരന്മാരായിരുന്നു. അമേരിക്കയിൽ നിന്ന് മാത്രം 41 പേരാണ് ഹിന്ദുമതം സ്വീകരിച്ചത് . ഓസ്‌ട്രേലിയയിൽ നിന്ന് 7 , സ്വിറ്റ്‌സർലൻഡിൽ നിന്ന് 4 , ഫ്രാൻസിൽ നിന്ന് 3 , ബെൽജിയത്തിൽ നിന്ന് 3 , ബ്രിട്ടനിൽ നിന്ന് 2 , അയർലൻഡിൽ നിന്ന് 2 , കാനഡയിൽ നിന്ന് 2 , നോർവേ, ജപ്പാൻ, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് ഓരോ വ്യക്തികളും സനാതന ധർമ്മം സ്വീകരിച്ചു
മഹാ കുംഭമേളയുടെ സെക്ടർ-17 ൽ സ്ഥിതി ചെയ്യുന്ന ശക്തിധാമിൽ വച്ചാണ് 68 ഭക്തർ വേദമന്ത്ര ജപങ്ങൾക്കിടയിൽ ഗുരു ദീക്ഷ സ്വീകരിച്ചത് . സനാതന ധർമ്മം എല്ലാവർക്കും സമാധാനത്തിന്റെ പാത കാണിച്ചുതരുന്നുവെന്നും അതിന്റെ ലാളിത്യവും സ്വാഭാവികതയും എല്ലാവരെയും ആകർഷിക്കുന്നുവെന്നും ചടങ്ങുകൾക്ക് നേതൃത്വം നൽകിയ സായ് മാ ലക്ഷ്മി ദേവി പറഞ്ഞു.
ലോകം ചുറ്റി സഞ്ചരിച്ചതിനു ശേഷവും സമാധാനം കണ്ടെത്താനായില്ലെന്നും , ഇപ്പോൾ ആനന്ദം അനുഭവിക്കുന്നുവെന്നുമാണ് റഷ്യയിൽ നിന്നുള്ള, ഇപ്പോൾ യുഎസിൽ താമസിക്കുന്ന നതാഷ കെർട്ടസ് പറഞ്ഞത്. അമേരിക്കയിൽ പ്രോപ്പർട്ടി മാനേജ്‌മെന്റിൽ ജോലി ചെയ്യുന്ന സൂസൻ മുച്ച്‌നിസ്, ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന ഡീൻ ഹിൻഡർ-ഹോക്കിൻസ്, കാനഡയിൽ മാർക്കറ്റിംഗ് മാനേജർ നതാലിയ ഇസൗട്ടോവ, ഇന്തോനേഷ്യയിൽ സൈക്യാട്രിസ്റ്റ് ജസ്റ്റിൻ വാട്‌സൺ, ബെൽജിയത്തിൽ അഡ്മിനിസ്ട്രേറ്റർ ഇംഗെ ടിജ്‌ഗട്ട് എന്നിവരുൾപ്പെടെ 68 പേർ ഗുരു ദീക്ഷയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: