മലപ്പുറം: പാതി വില തട്ടിപ്പ് കേസില്‍ മലപ്പുറത്ത് ഒരാള്‍ കൂടി അറസ്റ്റില്‍. തിരൂര്‍ വാക്കാട് സ്വദേശി പാലക്ക വളപ്പില്‍ ചെറിയ ഒറ്റയില്‍ റിയാസ് (45) ആണ് അറസ്റ്റിലായത്.
തിരൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആല് ഫൗണ്ടേഷന് എന്ന ജീവകാരുണ്യ സ്ഥാപനം വഴി പകുതി വിലയ്ക്ക് സ്കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
പകുതി വില തട്ടിപ്പിനിരയായ അമ്പതോളം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.എറണാകുളം കേന്ദ്രീകരിച്ച് നടന്ന ആല് ഫൗണ്ടേഷന് തട്ടിപ്പിന്റെ മലപ്പുറം ജില്ലയിലെ ഇടനിലക്കാരനാണ് അറസ്റ്റിലായ റിയാസ് . ഇതോടെ പാതി വില തട്ടിപ്പില്‍ മലപ്പുറത്ത് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: