കോട്ടയം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു . കാഞ്ഞിരപ്പള്ളി 30, എരുമേലി 22, മുണ്ടക്കയം 18, പൊന്‍കുന്നം 10, ഈരാറ്റുപേട്ട 9, പാലാ 6, കുറവിലങ്ങാട് 4, കറുകച്ചാല്‍ 3 , തലയോലപ്പറമ്പ്, വൈക്കം, പള്ളിക്കത്തോട്, ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ് എന്നിവിടങ്ങളില്‍ രണ്ട് വീതം, കോട്ടയം വെസ്റ്റ്, ചങ്ങനാശ്ശേരി, മണിമല,മേലുകാവ്, പാമ്പാടി, രാമപുരം എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവുമാണ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സ്‌റ്റേഷന്‍ തിരിച്ചുളള കണക്കാണിത്.
അതേസമയം കേസില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക വിവര ശേഖരണം തുടങ്ങി. അതതു ജില്ലകളിലെ പരാതികള്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. ഓരോ ജില്ലകളിലെയും പരാതികള്‍ വിശദമായി പരിശോധിച്ച ശേഷംര്‍വേണം മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക