ചെന്നൈ:നടി പാര്‍വ്വതി നായര്‍ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ചെന്നൈയില്‍ ബിസിനസ് ചെയ്യുന്ന ആഷ്രിത് അശോക് ആണ് വരന്‍.
പാര്‍വ്വതി നായര്‍ സമൂഹമാധ്യമത്തില്‍ വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. തിരുവാൻമിയൂരിൽ ആയിരുന്നു വിവാഹം. ഇരുവരുടേതും പ്രണയവിവാഹമാണ്.
പരമ്പരാഗത ദക്ഷിണേന്ത്യൻ രീതിയിലുള്ള വിവാഹചടങ്ങിന്റെ ചിത്രങ്ങൾ പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു.സ്വര്‍ണ്ണനിറത്തിലുള്ള പട്ടുസാരിയും പരമ്പരാഗത ആഭരണങ്ങളുമായിരുന്നു പാര്‍വ്വതിനായര്‍ അണിഞ്ഞത്. സ്വര്‍ണ്ണനിറത്തിലുള്ള കുര്‍ത്തയായിരുന്നു ആഷ്രിത് അശോകിന്റെ വേഷം. താമരമാലയണിഞ്ഞ് ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറലാണ്.
വി.കെ.പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സിലൂടെയായിരുന്നു പാര്‍വ്വതി നായരുടെ അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത് ഫുള്ളി യുവേഴ്സ്, നീ കൊ ഞ്ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാളചിത്രങ്ങളില്‍ വേഷമിട്ടു. കന്നഡയിലും തമിഴിലും അഭിനയിച്ചു.
എന്നൈ അറിന്താല്‍ എന്ന അജിത് ചിത്രത്തിലെ നായികകഥാപാത്രം ശ്രദ്ധേയമായി. വിജയിന്റെ സിനിമയായ ഗോട്ട് ആയിരുന്നു അവസാനചിത്രം. അതിനിടയില്‍ ഉത്തമവില്ലന്‍, ജെയിംസ് ആന്‍റ് ആലിസ്, നീരാളി, സീതാക്കത്തി എന്നി സിനിമകള്‍ ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: