പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . മാഘപൗർണ്ണമി ദിനമായ ഇന്ന് രാവിലെയാണ് അദ്ദേഹം പുണ്യസ്നാനം ചെയ്തത്. അതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചു.
‘ മഹാ കുംഭമേളയിൽ മാഘപൗർണ്ണമി ദിനമായ ഇന്ന് പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തിൽ ഭാര്യയോടൊപ്പം പുണ്യസ്നാനത്തിൽ പങ്കാളിയായി….‘ എന്ന കുറിപ്പും ഒപ്പമുണ്ട്.
ഇന്ന് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയത്. വിശേഷ ദിനമായതിനാൽ വിപുലമായ ഒരുക്കങ്ങളാണ് പ്രയാഗ്‌രാജിൽ ഭക്തർക്കായി സജ്ജമാക്കിയിരിക്കുന്നത്. രാവിലെ ആറ് മണി മുതൽ ആരംഭിച്ച പുണ്യസ്‌നാനത്തിലും പൂജാ ചടങ്ങുകളിലും 73 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക