തിരുവനന്തപുരം: കേരള ക്ഷേത്രസമന്വയ സമിതിയുടെ ഈ വര്‍ഷത്തെ ക്ഷേത്രബന്ധു മാധ്യമ പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാറിന്.
തിരുവനന്തപുരത്ത് 16ന് നടക്കുന്ന കേരള ക്ഷേത്രസമന്വയ സമിതിയുടെ മുന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
ക്ഷേത്ര ഭൂമികള്‍ നിയമപോരാട്ടത്തിലൂടെ സംരക്ഷിക്കുന്ന അഡ്വ. കൃഷ്ണരാജ്, ക്ഷേത്ര മേഖലയില്‍ ആവുക്കുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ക്ഷേത്ര മേളത്തില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ്, ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ് ജേതാവ് സിദ്ധാര്‍ത്ഥ് ശ്രീരാഗ് ഓമനക്കുട്ടന്‍, ക്ഷേത്ര കലയില്‍ ഗരുഡന്‍ തൂക്കത്തില്‍ ബെസ്റ്റ് ഓഫ് ഇന്ത്യാ വേള്‍ഡ് റിക്കാര്‍ഡ് 2024 ജേതാവ് എം.എസ്. സനോജ്, മൂവാറ്റുപുഴ എന്നിവരെയും ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക