പ്രയാഗ്‌രാജ് : ഈ വർഷത്തെ മഹാകുംഭമേള അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലോകമെമ്പാടുമുള്ള വിദേശ ഭക്തർ ഈ മഹത്തായ കാഴ്ച കാണാൻ അനുദിനം എത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് സന്ദർശകർ ഏറ്റവും കൂടുതൽ ഉള്ളത്.
ബെൽജിയത്തിൽ നിന്നുള്ള ഒരു തീർത്ഥാടകനായ എഡ്വേർഡ് മേളയിലെ തന്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ സന്തോഷം മുഖത്ത് എടുത്ത് കാണാൻ കഴിയും. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാണിതെന്ന് അദ്ദേഹം പറഞ്ഞു. “മഹാകുംഭത്തിലെ അനുഭവം മനോഹരവും അതിശയകരവുമാണ്. ജനക്കൂട്ടവും ജനങ്ങളും വളരെ സൗഹൃദപരമാണ്. ഇന്നത്തെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാണിത്,”- അദ്ദേഹം പറഞ്ഞു.
ഫ്രാൻസിൽ നിന്നുള്ള മറ്റൊരു ഭക്തനും ഈ അവസരത്തിൽ തന്റെ ചിന്തകൾ പങ്കുവെച്ചു. ലോകത്തെ ഒരു മഹത്തായ സ്ഥലമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. “ഞാൻ ഫ്രാൻസിൽ നിന്നാണ് ഇവിടെ വന്നത്. ഇത് ഒരു അത്ഭുതകരമായ സ്ഥലമാണ്, ഇവിടെ കാണുന്നത് അതിശയകരമാണ്. ഞങ്ങൾ ബാബകൾക്കായി കാത്തിരിക്കുകയാണ്,”. അദ്ദേഹം പറഞ്ഞു.
അതേസമയം മാഘി പൂർണിമയുടെ ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മഹാമേളയിൽ ബുധനാഴ്ച നടക്കുന്ന പുണ്യസ്നാനത്തിനായി ഉത്തർപ്രദേശ് പോലീസ് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഭക്തർ ഉത്സവങ്ങളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ എല്ലാവർക്കും സുരക്ഷിതവും സുഗമവുമായ അനുഭവം ഉറപ്പാക്കാൻ പോലീസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
വൻ തിരക്ക് നിയന്ത്രിക്കുന്നതിനായി വാഹന നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തര വാഹനങ്ങൾ മാത്രം കടന്നുപോകാൻ അനുവദിക്കുമെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വൈഭവ് കൃഷ്ണ പറഞ്ഞു. കൂടാതെ ജനക്കൂട്ടത്തിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ട് പ്രധാന സ്നാന ഉത്സവങ്ങൾ ഇനിയും ശേഷിക്കുന്നതിനാൽ, സ്നാനം ചെയ്യുന്നവരുടെ എണ്ണം 500 ദശലക്ഷത്തിന് മുകളിലാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ജനുവരി 13 ന് ആരംഭിച്ച മഹാകുംഭം ഫെബ്രുവരി 26 വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക