തൃശൂര്‍: ജില്ലയില്‍ മലയോര കാര്‍ഷിക മേഖല വന്യമൃഗ ആക്രമണ ഭീഷണിയിലാണ്. കൊടകര വെള്ളിക്കുളങ്ങരയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട മീനാക്ഷി (70) കഴിഞ്ഞ ഡിസംബറില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വീടിന് സമീപം വനത്തിനുള്ളില്‍ വച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.
അതിരപ്പിള്ളി താമരവെള്ളച്ചാല്‍ ആദിവാസി കോളനിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ വിഷ്ണുവിന്റെ കയ്യൊടിഞ്ഞത് ഒരു വര്‍ഷം മുമ്പാണ്.
മലക്കപ്പാറ-വാല്‍പ്പാറ മേഖലകള്‍ പുലിപ്പേടിയിലാണ്. പാലപ്പിള്ളിയില്‍ പുലിയിറങ്ങി നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നു. നിരവധി ടൂറിസ്റ്റുകളെത്തുന്ന അതിരപ്പിള്ളിയില്‍ കാട്ടാനകള്‍ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്നത് പതിവ് സംഭവമാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായിപ്പോകുന്നത്.
വടക്കാഞ്ചേരി അകമല പ്രദേശത്തും കാട്ടാനകളും കാട്ടുപന്നികളും നിരന്തരം ഭീഷണി ഉയര്‍ത്തുന്നു. ലക്ഷങ്ങളുടെ കൃഷിനാശമാണ് ഇവിടെ ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: