Football

ഐഎസ്എല്‍ ലാസ്റ്റ് ലാപ്പിലേക്ക്; പ്ലേ ഓഫിന് ഇടി

ബ്ലാസ്റ്റേഴ്‌സിന് വേണ്ടത് അഞ്ച് കളിയില്‍ നിന്ന് അഞ്ച് പോയിന്റ്

Published by

ന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ 2024-25 സീസണ്‍ അവസാന ലാപ്പില്‍. ഇന്നത്തേക്ക് കൃത്യം ഒരു മാസത്തിനകം ലീഗ് മത്സരങ്ങളെല്ലാം തീരും. ഓരോ ടീമിനും നാലു മുതല്‍ അഞ്ച് മത്സരങ്ങള്‍ വരെയാണ് ബാക്കിയുള്ളത്. പോയിന്റ് പട്ടികയില്‍ ഇതുവരെയുള്ള സ്ഥിതിഗതികള്‍ പ്രകാരം സീസണിലെ പുതുമുഖ ടീം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മാത്രമാണ് പുറത്തായെന്ന് ഉറപ്പിക്കാവുന്ന ടീം. ബാക്കിയുള്ള 12 ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യതയുണ്ട്. അതുകൊണ്ട് പ്ലേ ഓഫീനായി കൂട്ടയിടി തന്നെ നടക്കുമെന്നര്‍ഥം.

ഇതുവരെ കളിച്ച 19 മത്സരങ്ങളില്‍ നിന്ന് രണ്ട് മത്സരങ്ങളില്‍ മാത്രം ജയിക്കാനായ മുഹമ്മദന്‍ എസ്സിക്ക് വെറും 11 പോയിന്റാണുള്ളത്. ഇനി ഈ ടീമിനുള്ള അഞ്ച് മത്സരങ്ങളില്‍ എന്ത് അത്ഭുതം കാട്ടിയാലും നേടാന്‍ സാധിക്കുക പരമാവധി 15 പോയിന്റ് മാത്രം. എന്നാല്‍ പോലും ഇപ്പോള്‍ ഏഴാം സ്ഥാനത്തുള്ള ഓഡീഷ എഫ്‌സിയുടെ (26 പോയിന്റ്) ഒപ്പമെത്താനേ സാധിക്കുകയുള്ളൂ. ലീഗ് ഘട്ടം തീരുമ്പോള്‍ ആദ്യ ആറ് സ്ഥാനത്തെത്തുന്നവര്‍ക്ക് മാത്രമേ പ്ലേ ഓഫ് കളിക്കാന്‍ യോഗ്യത ലഭിക്കൂ.

ബാക്കിയുള്ള 12 ടീമുകള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന സ്ഥാനം അനുസരിച്ച് ഓരോ ടീമിന്റെയും സാധ്യതാ വിവരണം

1. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്
20 കളികളില്‍ 46 പോയിന്റ്
ഗോള്‍ വ്യത്യാസം പ്ലസ് 25
പ്ലേ ഓഫ് ഉറപ്പിച്ചെന്ന് പറയാനാവില്ല. ബാക്കിയുള്ളത് നാല് മത്സരങ്ങള്‍. അതില്‍ ആറ് പോയിന്റ് നേടാനായാല്‍ പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച് സീസണിലെ ലീഗ് ഷീല്‍ഡ് ജേതാക്കളാകാം. ഒപ്പം പ്ലേ ഓഫ് ബെര്‍ത്തും.

2. എഫ്‌സി ഗോവ
19 കളികളില്‍ 36 പോയിന്റുകള്‍
ഗോള്‍ വ്യത്യാസം പ്ലസ്11
ബാക്കിയുള്ള അഞ്ച് മത്സരങ്ങളും ജയിച്ചാലും ലീഗ് ഷീല്‍ഡ് ഉറപ്പിക്കണമെങ്കില്‍ ഇപ്പോള്‍ മുന്നിലുള്ള മോഹന്‍ ബഗാന്‍ ഒരു കളിയിലെങ്കിലും സമനി
ല വഴങ്ങേണ്ടിവരും.

3. ജംഷെഡ്പുര്‍ എഫ്‌സി
19 കളികളില്‍ 34 പോയിന്റ്
ഗോള്‍ വ്യത്യാസം മൈനസ് 2

4. ബെംഗളൂരു എഫ്‌സി
20 കളികളില്‍ 31 പോയിന്റ്
ഗോള്‍ വ്യത്യാസം പ്ലസ് 8
സീസണില്‍ ഇടയ്‌ക്കൊന്ന് മങ്ങിപ്പോയ ശേഷം ഇപ്പോള്‍ തിരിച്ചുവരവിന്റ പാതയിലാണ്. പ്ലേഓഫ് യോഗ്യത ഏറെക്കുറേ ഉറപ്പിച്ചുകഴിഞ്ഞു.

5. മുംബൈ സിറ്റി എഫ്‌സി
19 കളികളില്‍ 31 പോയിന്റ്
ഗോള്‍ വ്യത്യാസം പ്ലസ് 2
ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വലിയ പ്രശ്‌നങ്ങളില്ല. പക്ഷെ താഴെ നില്‍ക്കുന്ന ടീമുകള്‍ മുന്നേറിവന്നാല്‍ വലിയ ബുദ്ധിമുട്ടാണ്. രണ്ട് ഹോം മാച്ചുകള്‍ക്കായി മുംബൈയിലെത്തുന്നത് കരുത്തരായ മോഹന്‍ ബഗാനും എഫ്‌സി ഗോവയുമാണ്. എവേ മാച്ചില്‍ നേരിടാനുള്ളത് കേരള ബ്ലാസ്റ്റേഴ്‌സിനെയും ബെംഗളൂരു എഫ്‌സിയെയും. ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ വീറ് കാണിക്കുന്നത് പതിവ് കാഴ്‌ച്ചയാണ്. ബെംഗളൂരുവാണെങ്കില്‍ ഫോമിലേക്ക് ഉയര്‍ന്നിട്ടുമുണ്ട്.

6. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
20 കളികളില്‍ 29 പോയിന്റ്
ഗോള്‍ വ്യത്യാസം പ്ലസ്20
ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ എന്ന സ്ഥിതിയില്‍ എത്തയിരിക്കുന്ന ടീം. ഇനിയുള്ള നാല് കളികളും നിര്‍ണായകമാണ്. പിഴച്ചാല്‍ താഴെയുള്ളവര്‍ കടത്തിവെട്ടി മുന്നേറും.

7. ഒഡീഷ എഫ്‌സി
20 കളികളില്‍ 26 പോയിന്റ്
ഗോള്‍ വ്യത്യാസം പ്ലസ് അഞ്ച്
ബാക്കിയുള്ള നാല് മത്സരങ്ങളില്‍ രണ്ടെണ്ണം തീര്‍ച്ചയായും ജയിച്ചേ പറ്റൂ. അതിനുള്ള സാധ്യതയും മുന്നിലുണ്ട്. നേരിടാനുള്ള നാല് ടീമുകളില്‍ രണ്ടെണ്ണം സീസണില്‍ ദുര്‍ബലരായി തുടരുന്ന ഹൈദരാബാദ് എഫ്‌സിയും മുഹമ്മദന്‍ എസ് സിയും ആണ്. രണ്ട് ടീമുകള്‍ക്കെതിരെയും ഹോം മത്സരമാണ് കളിക്കേണ്ടത്.

8. കേരള ബ്ലാസ്റ്റേഴ്‌സ്
19 കളികളില്‍ 24 പോയിന്റ്
ഗോള്‍ വ്യത്യാസം പൂജ്യം
സീസണ്‍ പകുതിയെത്തുമ്പോഴും വളരെ മോശം പ്രകടനം തുടര്‍ന്നതോടെ പരിശീലക സ്ഥാനത്ത് നിന്ന് മിക്കായേല്‍ സാറേയെ പുറത്താക്കി. നിലവില്‍ മുന്‍ ഭാരത ടീം ഗോള്‍ കീപ്പര്‍ ടി.ജി. പുരുഷോത്തമന് കീഴില്‍ കളിച്ചവരുന്നു. അഞ്ച് മത്സരങ്ങളില്‍ ഹൈദരാബാദ് എഫ്‌സി മാത്രമാണ് ദുര്‍ബലരായിട്ടുള്ളത്. അതും എവേ മത്സരത്തില്‍. ബാക്കി മത്സരങ്ങളിലെ എതിരാളികള്‍ മോഹന്‍ ബഗാന്‍, എഫ്‌സി ഗോവ, ജംഷെഡ്പുര്‍ എഫ്‌സി, മുംബൈ സിറ്റി എന്നിവര്‍ ഉള്‍പ്പെടും.

9. പഞ്ചാബ് എഫ്‌സി
19 കളികളില്‍ 24 പോയിന്റ്
ഗോള്‍ വ്യത്യാസം മാനസ് 2
ബ്ലാസ്റ്റേഴ്‌സിന്റെ അതേ സാധ്യത തന്നെയാണ് പഞ്ചാബിനും ഉള്ളത്. ചെന്നൈയിന്‍ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, മുഹമ്മദന്‍ എസ് സി എന്നിവയാണ് മറ്റ് ടീമുകള്‍.

10. ചെന്നൈയിന്‍ എഫ്‌സി
20 കളികളില്‍ 21 പോയിന്റ്
ഗോള്‍ വ്യത്യാസം മൈനസ് അഞ്ച്
ഇനിയുള്ള നാലില്‍ മൂന്ന് കളികളും നിര്‍ബന്ധമായും ജയിച്ചേ പറ്റൂ. ഒപ്പം മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ കൂടി ആശ്രയിക്കേണ്ടിയും വരും.

11. ഈസ്റ്റ് ബംഗാള്‍
19 കളികളില്‍ 18 പോയിന്റ്
ഗോള്‍ വ്യത്യാസം മൈനസ് 8
ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ നാലെണ്ണമെങ്കിലും ജയിച്ചേ തീരു. മഹുമ്മദന്‍ എസ് സി, പഞ്ചാബ് എഫ്‌സി, ഹൈദരാബാദ് എഫ്‌സി, ബെംഗളൂരു എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവര്‍ക്കെതിരെയാണ് അടുത്ത മത്സരങ്ങള്‍.

12. ഹൈദരാബാദ് എഫ്‌സി
19 കളികളില്‍ 16 പോയിന്റ്
ഗോള്‍ വ്യത്യാസം മൈനസ് 19
മുന്നേറാന്‍ വളരെ പ്രയാകമാണ്. നേരിടാനുള്ള എല്ലാ ടീമുകളും നിലവില്‍ മുന്നിലുള്ളവരാണ്. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ഹോം മാച്ചുണ്ടെന്നത് മാത്രമാണ് ആശ്വാസം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by