India

മഹാകുംഭമേളയിൽ പങ്കെടുക്കാൻ അംബാനിയുടെ നാല് തലമുറ ; കുടുംബത്തോടൊപ്പം ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം

Published by

പ്രയാഗ് രാജ് : ലോകത്തിലെ ഏറ്റവും വലിയ സനാതന സംഗമമായ മഹാകുംഭമേളയിൽ പങ്കെടുക്കാൻ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി. അംബാനി കുടുംബത്തിലെ നാല് തലമുറകളാണ് പുണ്യഭൂമിയിൽ എത്തിയത്.

മുകേഷ് അംബാനിയുടെ മാതാവ് കോകിലബെൻ അംബാനി, മുകേഷിന്റെ മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി, ആകാശിന്റെ ഭാര്യ ശ്ലോകാ മെഹ്ത, ഇവരുടെ മക്കളായ പൃഥ്വി, വേദ എന്നിവരും ഉണ്ട്. കോകിലബെൻ അംബാനിയുടെ രണ്ട് പെൺമക്കളും ഇവർക്കൊപ്പമുണ്ട്

വൻ സുരക്ഷയിൽ കുടുംബാം​ഗങ്ങൾ ബോട്ടിലേക്ക് കയറാൻ നടന്നു പോകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവർ പുണ്യസ്നാനം ഉൾപ്പടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു . മുകേഷ് അംബാനിയുടെ ഇളയ സഹോദരനും വ്യവസായിയുമായ അനിൽ അംബാനിയും ഭാര്യ ടിന അംബാനിയും കഴിഞ്ഞമാസം മഹാകുംഭമേളയിൽ പങ്കെടുക്കാനായി പ്രയാ​ഗ് രാജിൽ എത്തിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by