മുംബൈ : ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരെ രാജ്യമെമ്പാടും കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് കടക്കുമ്പോൾ ബംഗ്ലാദേശികൾ അതിർത്തിയിൽ പിടിക്കപ്പെടുന്നതായും വാർത്തകൾ വരുന്നുണ്ട്. മുംബൈയിൽ 16 ബംഗ്ലാദേശി പൗരന്മാരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് .ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കെതിരെ മുംബൈ പോലീസ് നടപടിയെടുക്കുന്നത് ഇതാദ്യമല്ല.
രണ്ട് ദിവസം മുൻപും മുംബൈയിൽ നിന്ന് നിരവധി ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരിന്നു. എന്നാൽ ഈ സമയത്ത് തങ്ങളെ ഈ ബംഗ്ലാദേശികളെ പിടികൂടിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പോലീസ് പറഞ്ഞിരുന്നി. ഇപ്പോഴിതാ ആ രഹസ്യ ചാരനെ കുറിച്ചുള്ള ചില വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .
ബംഗ്ലാദേശിയായ തന്റെ ആദ്യ ഭാര്യയോടുള്ള ദേഷ്യം തീർക്കാനാണ് എവിടെ ഉണ്ടെങ്കിലും താൻ ബംഗ്ലാദേശികളെ കാട്ടിക്കൊടുക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത് . അദ്ദേഹത്തിന്റെ ശ്രമഫലമായി, പോലീസ് 4000 ത്തോളം ബംഗ്ലാദേശികളെ പിടികൂടി അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചു.
പോലീസ് 46 കാരനായ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ അനുവദിച്ചിട്ടില്ല . ആദ്യ ഭാര്യ സലേഹ ബീഗം ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് 20 വർഷം മുമ്പ് പോലീസ് ഇൻഫോർമറായി മാറുകയായിരുന്നു.
ഇദ്ദേഹം ആദ്യം വിവാഹം കഴിച്ച സലേഹ ബീഗം മുമ്പ് ഒരു ബാറിൽ നർത്തകിയായി ജോലി ചെയ്തിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലായപ്പോൾ, താൻ കൊൽക്കത്തയിൽ നിന്നാണെന്നാണ് സലേഹ പറഞ്ഞത്. പക്ഷേ യഥാർത്ഥത്തിൽ അവർ ബംഗ്ലാദേശിൽ നിന്നുള്ളവളായിരുന്നു. വിവാഹശേഷം, സലേഹ ഇദ്ദേഹത്തെയും രണ്ട് പെൺമക്കളെയും ബംഗ്ലാദേശിലേക്ക് കൊണ്ടുപോയി.
എന്നാൽ അവിടെയെത്തിയപ്പോൾ സലേഹയുടെ ബന്ധുക്കൾ താൻ ഹിന്ദുവാണെന്ന് കരുതി തന്നെ ഉപദ്രവിച്ചതായും , പോലീസിൽ ഏൽപ്പിച്ചതായും അദ്ദേഹം പറയുന്നു. താൻ മുസ്ലീമാണെന്ന് പറയാൻ പോലും അനുവദിച്ചില്ല . 5 ലക്ഷം രൂപ നൽകിയാണ് ഒടുവിൽ ജയിലിൽ നിന്നിറങ്ങിയത് . എന്നിട്ടും ഭാര്യ തന്നെ കാണാൻ വന്നില്ല. ഒടുവിൽ തന്റെ മൂത്ത മകളുമായി ഇന്ത്യയിലേയ്‌ക്ക് മടങ്ങി, ഇവിടെ വന്നതിനുശേഷം, ആദ്യം ചെയ്തത് ഒരു ബംഗ്ലാദേശിയെ പോലും ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ എടുക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി അത് പാലിക്കാൻ ശ്രമിക്കുന്നുമുണ്ട് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: