കൊച്ചി: പാതിവിലയ്‌ക്ക് സ്‌കൂട്ടറും മറ്റും വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പു നടത്തിയ സംഭവത്തില്‍ കേസെടുത്ത് എന്‍ഫോഴ്‌സസ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യം എന്ന നിലയ്‌ക്കാണ് ഇ ഡിയുടെ ഇടപെടല്‍. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇ.ഡി വിവരങ്ങള്‍ ശേഖരിച്ചുവരികയായിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം കേസെടുത്ത സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമികാന്വേഷണത്തിന് ശേഷം ഇ.ഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത 34 കേസുകളില്‍ അന്വേഷണം നടന്നുവരികയാണ്. ഒന്നാം പ്രതി സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ രക്ഷാധികാരിയുമായ ആനന്ദകുമാറും രണ്ടാം പ്രതി നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: