തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് എന്തിനാണിത്ര ഹിന്ദുവിരോധം എന്ന ചോദ്യം പരക്കെ ഉയരുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമസൈറ്റിലാണ് മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും യോഗി ആദിത്യനാഥിനെയും മഹാകുംഭമേളയെയും പ്രധാനമന്ത്രി മോദിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢകരുനീക്കങ്ങളാണ് ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ നടത്തുന്നത്. അതേ നിലവാരത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസും തരം താഴുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. മഹാകുംഭമേള കഴിഞ്ഞ് മടങ്ങിപ്പോകുന്നവരുടെ വാരണസി റെയില്‍വേ സ്റ്റേഷനിലുള്ള തിരക്കിന്റെ വീഡിയോയും ട്രെയിനില്‍ അധികം യാത്രക്കാര്‍ തള്ളിക്കയറിയതിനാല്‍ ഉണ്ടായ അസൗകര്യങ്ങളും കാട്ടുന്ന ചില വീഡിയോകളാണ് കോണ്‍ഗ്രസ് കേരള എന്ന എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് കേരള പങ്കുവെച്ച മഹാകുംഭമേളയില്‍ മടക്കയാത്രയില്‍ തീവണ്ടിക്കായി വാരണസി റെയില്‍വേ സ്റ്റേഷനില്‍ ഭക്തര്‍ തിക്കിത്തിരക്കുന്ന പടം:
Visuals from Prime Minister Modi's constituency Kyoto alias Varanasi.
This is what he has delivered for his own voters. Forget the rest of the country. pic.twitter.com/SqsFH914fI
— Congress Kerala (@INCKerala) February 11, 2025
45 കോടി ഭക്തര്‍ പങ്കെടുത്ത ഒരു മനുഷ്യമഹാസംഗമത്തില്‍ മടക്കയാത്രയില്‍ തിരക്കുണ്ടാവുക സ്വാഭാവികമാണ്. അത് വലിയൊരു തെറ്റായിപ്പോയി എന്ന നിലയിലാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. മാത്രമല്ല, മോദി കൊട്ടിഘോഷിച്ച വാരണസി സ്റ്റേഷന്‍ എന്ന് പറഞ്ഞും ഈ റെയില്‍വേസ്റ്റേഷിനെ ചില ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിടുന്നു. ലക്ഷ്യം വ്യക്തമാണ് മഹാകുംഭമേളയിലെ ചില ചെറിയ പ്രശ്നങ്ങളെ വലിയ പ്രശ്നമായി പെരുപ്പിച്ച് കാണിക്കുക, അത് വഴി യോഗിയെയും മോദിയെയും അടിക്കാന്‍ ശ്രമിക്കുക. പക്ഷെ അവര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് സ്വന്തം രാജ്യത്തിലെ ഏറ്റവും വലിയ ഹിന്ദുമഹാസംഭവത്തെയാണെന്ന് അവര്‍ തന്നെ ഓര്‍മ്മിക്കുന്നില്ല എന്നതാണ് അത്ഭുതം.
ഹജ്ജ് തീര്‍ത്ഥാടനത്തില്‍ 2000 പേര്‍ ആള്‍ക്കൂട്ടത്തിന്റെ ചവിട്ടിമെതിയില്‍ കൊല്ലപ്പെട്ട 2015ലെ അപായമുണ്ടായപ്പോള്‍ അതില്‍ ആശങ്ക പ്രകടിപ്പിക്കാനും മരിച്ചവരെയോര്‍ത്ത് സഹതപിക്കാനുമാണ് അന്ന് കോണ്‍ഗ്രസ് ശ്രമിച്ചതെന്നോര്‍ക്കണം. പക്ഷെ ഹിന്ദു ഉത്സവത്തിലെ ചില ചെറിയ പ്രതിസന്ധികളെ പെരുപ്പിച്ച് കാണിച്ച് ഇത്രയും വലിയ മേള സംഘടിപ്പിച്ച മോദി സര്‍ക്കാരിനെയും യോഗി ആദിത്യനാഥിനെയും താറടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
മോദി റെയില്‍വേയെ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വശത്ത് വന്ദേഭാരത് പോലുള്ള ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ്. പക്ഷെ അതിനര്‍ത്ഥം പഴയ ട്രെയിനുകള്‍ മുഴുവന്‍ ഇല്ലാതായിട്ടൊന്നുമില്ല. ഇത്രയും വലിയ, ജനസംഖ്യയില്‍ ഒന്നാമതായ ഇന്ത്യയുടെ റെയില്‍വേ സ്റ്റേഷനുകളും പഴയ ട്രെയിനുകളും കണ്ണടച്ച് തുറക്കുമ്പോഴേക്കും ന്യൂയോര്‍ക്കിലേതുപോലെ ആകണമെന്ന് മോദി കരുതുന്നില്ല. അത്തരത്തിലുള്ള മാന്ത്രികവിളക്കൊന്നും കയ്യിലുണ്ടെന്ന് മോദി അവകാശപ്പെടുന്നുമില്ല. പക്ഷെ പഴയ ഇന്ത്യയില്‍ നിന്നും പഴയ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും അല്‍പം മുന്നേറാണ് മോദി ശ്രമിക്കുന്നത്. 40 വര്‍ഷത്തിലധികം ഭരിച്ച് ഇന്ത്യയെ നാശത്തിന്റെ പടുകുഴിയില്‍ എത്തിച്ച കോണ്‍ഗ്രസ് തന്നെ ഇത്രയും വലിയ ഒരു ഹിന്ദു മഹാമേളയെ അപമാനിക്കുന്ന ഒരു വീഡിയോ പങ്കുവെയ്‌ക്കുന്നത് അപഹാസ്യം എന്നല്ലാതെ ഒന്നും പറയാനാവില്ല.
കഴിഞ്ഞ കുറെ നാളായി കോണ്‍ഗ്രസ് ഇന്ത്യന്‍ റെയില്‍വേയുടെ മേല്‍ കുതിരകയറുകയാണ്. അടിക്കടി ട്രെയിനപകടങ്ങള്‍ സൃഷ്ടിച്ചും മറ്റും ഗൂഢശക്തികള്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന യുദ്ധങ്ങള്‍ക്ക് ഏറ്റവുമധികം പരസ്യം നല്‍കുന്നത് കോണ്‍ഗ്രസാണെന്നത് ആ പാര്‍ട്ടി ഒരു ക്ഷുദ്രശക്തിയായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: