പള്ളിപ്പുറം : സിപിഎം തെക്ക് പള്ളിപ്പുറം ലോക്കല്‍ കമ്മറ്റിയുടെ വിഭാഗീയത മറനീക്കി, വീട്ടില്‍ കയറി ആക്രമിക്കുന്ന സംഭവം നടന്നിട്ടും മാതൃകാപരമായ നടപടിയെടുക്കുന്നില്ലെന്നുള്ള ആക്ഷേപം ശക്തമാകുന്നു. തല്ലിയ പ്ര വര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് ലോക്കല്‍ കമ്മറ്റി രംഗത്ത് വന്നുവെങ്കിലും, നാമമാത്രമായ നടപടി മാത്രമാണ് സ്വീകരിച്ചത്. കമ്മീഷന്‍ വാങ്ങിക്കലും, ഭീഷണിപ്പെടുത്തി പിരിവ് വാങ്ങിക്കലുമായി മാത്രം പാര്‍ട്ടി പ്രവര്‍ത്തനം മാറിയെന്നാണ് നിഷ്പക്ഷരായ ഒരു വിഭാഗം വിലയിരുത്തുന്നത്.
പള്ളിപ്പുറം പഞ്ചായത്തിലെ ഗ്രോത്ത് സെന്റ്, മെഗാ ഫുഡ് പാര്‍ക്ക്, ഇന്‍ഫോ പാ
ര്‍ക്ക് എന്നിവടങ്ങളിലെ വ്യവസായികളില്‍ നിന്നും പിരിച്ചെടുക്കുന്ന തുക പങ്കുവെക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കങ്ങളാണ് വിഭാഗീയതക്ക് അടിസ്ഥാന കാരണം. പ്രാദേശിക നേതാക്കള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് എല്ലാ അഴിമതികളും നടത്തുന്നത്. ഇരു വിഭാഗങ്ങളില്‍ നിന്നും ഇതിന്റെയൊക്കെ പങ്കുപറ്റുന്ന നേതാക്കള്‍ക്ക് രണ്ടു കൂട്ടരേയും ഒരുപോലെ സംരക്ഷിക്കുകയാണ്. മുമ്പൊക്കെ തര്‍ക്കങ്ങള്‍ പാര്‍ട്ടി വേദികളിലായിരുന്നു ചര്‍ച്ച ചെയ്തിരുന്നു വെങ്കില്‍, ഇപ്പോള്‍ കവലകളില്‍ പരസ്യമായ വിഴുപ്പലക്കലും പങ്കുവെപ്പിന്റേയും വിഷയങ്ങളാണ് മത്സരബുദ്ധിയോടെ നാട്ടുകാരോട് പറയുന്നത്.
ഇതില്‍ മനസുമടുത്ത് പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളിലേക്ക് എത്തുന്നുമുണ്ട്. സിപിഎമ്മിലെ തമ്മില്‍ തല്ല് സാമൂഹ്യ പ്രശ്‌നമായി മാറിയിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: