ധാക്ക : യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന്റെ ഒരൊറ്റ നീക്കത്തില്‍ വാടിത്തുടങ്ങിയിരിക്കുകയാണ് ബംഗ്ലാദേശും അവിടുത്തെ ഇടക്കാല സര്ക്കാരിന്റെ ചുമതലക്കാരനായ മുഹമ്മദ് യൂനസും. ബംഗ്ലാദേശിനുള്ള യുഎസ് എയ് ഡ് എന്ന പേരിലുള്ള യുഎസ് സര്ക്കാരിന്റെ ധനസഹായം ബംഗ്ലാദേശിന് നല്‍കേണ്ടെന്ന് തീരുമാനിച്ചതോടെ ആയിരത്തിലധികം പേരുടെ ജോലിയാണ് ബംഗ്ലാദേശില്‍ നഷ്ടമായത്. വൈകാതെ ട്രംപ് സര്‍ക്കാരില്‍ നിന്നും വീണ്ടും ബംഗ്ലാദേശിന് അടികിട്ടുമെന്നാണ് പറയപ്പെടുന്നത്.
പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയതോടെ കടുത്ത ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയായിരുന്ന മുഹമ്മദ് യൂനസ് ഭരണത്തിന് ശക്തമായ ആഘാതമാണ് ട്രംപ് നല്‍കിയത്. ട്രംപിന്റെ നീക്കം ബംഗ്ലാദേശിന് വന്‍ ആഘാതമാണ് നല്‍കിയിരിക്കുന്നതെന്നാണ് പറയുന്നത്. യുഎസ് ധനസഹായത്തെ ചുറ്റിപ്പറ്റി പ്രവര്‍ത്തിച്ചിരുന്ന നിരവധി ഏജന്‍സികളാണ് താഴിട്ടുപൂട്ടേണ്ടി വന്നത്.
ബംഗ്ലാദേശിലെ ഡയേറിയ രോഗത്തിനുള്ള അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം യുഎസ് ധനസഹായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണ്. ധനസഹായം നിലച്ചതോടെ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഇവിടെ ജോലി ചെയ്തിരുന്ന ആയിരത്തിലധികം പേര്‍ക്ക് ജോലി നഷ്ടമായി. ട്രംപ് ആക്ഷന്റെ ആദ്യ ഇരയായിരുന്നു ബംഗ്ലാദേശിലെ ഈ ഗവേഷണ കേന്ദ്രം. കരാര്‍ അടിസ്ഥാനത്തില്‍ ഇവിടെ നിയമിച്ചിരുന്ന ജീവനക്കാര്‍ക്ക് വന്‍ ശമ്പളമായിരുന്നു നല്‍കിവന്നിരുന്നത്. എന്നാല്‍ ട്രംപ് സര്‍ക്കാര്‍ യുഎസ് എയ് ഡ് പ്രകാരമുള്ള ധനസഹായം നിര്‍ത്തിയതോടെ ഈ കേന്ദ്രവും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു.
യുഎസ് ഫണ്ടില്ലാത്തതിനാല്‍ ഇവിടുത്തെ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടേണ്ടി വന്നതായി ഈ ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ മാനേജരായ താരിഫുള്‍ ഇസ്ലാം ഖാന്‍ പറയുന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനോ ഭാവി പദ്ധതികള്‍ നടപ്പാക്കാനോ ഫണ്ടില്ലാതായെന്നും അതിനാല്‍ കേന്ദ്രം അടച്ചുപൂട്ടേണ്ടി വരുന്ന നിലയിലാണെന്നും താരിഫുള്‍ ഇസ്ലാം ഖാന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക