സോണിത്പൂർ ; ലൗ ജിഹാദിൽ കുടുങ്ങാത്ത യുവതിയുടെ വീട് അഗ്നിക്കിരയാക്കി യുവാവ് . സംഭവത്തിൽ യുവതിയുടെ സഹോദരനും , അമ്മാവനും ഗുരുതര പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് അബുബക്കർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
അസമിലെ സോണിത്പൂർ ജില്ലയിലാണ് സംഭവം . ധേകിയാജുലി സപോയ് ടീ എസ്റ്റേറ്റിൽ താമസിക്കുന്ന ഹിന്ദു ജനജാതീയ സമുദായത്തിൽ നിന്നുള്ള ലക്ഷ്മി താതി എന്ന യുവതിയോടാണ് അബൂബക്കർ പ്രണയാഭ്യർത്ഥന നടത്തിയത് . സ്വന്തം പേരും വിവരങ്ങളും മറച്ച് വച്ച് ഹിന്ദു പേരാണ് അബൂബക്കർ യുവതിയോട് പറഞ്ഞത് . എന്നാൽ സത്യം മനസിലാക്കിയ യുവതി അബൂബക്കറിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചു.
എന്നാൽ ലക്ഷ്മി താതിയെ വിടാതെ പിന്തുടർന്ന അബൂബക്കർ യുവതിയെ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. അതും ലക്ഷ്മി വിസമ്മതിച്ചതോടെ പ്രകോപിതനായ അബൂബക്കർ രാത്രി വൈകി വീടിനു ചുറ്റും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കുടുംബത്തോടെ വക വരുത്താനായിരുന്നു ശ്രമം . തീ പടരുന്നത് കണ്ട് ലക്ഷ്മിയും, മാതാപിതാക്കളും ഓടി പുറത്തിറങ്ങിയെങ്കിലും സഹോദരനു, ബന്ധുവിനും രക്ഷപെടാനായില്ല . ഇരുവരും നിലവിൽ ഗുരുതരാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: