കൊച്ചി : ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിന്റെ ലൈവ് വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു . ഒളിച്ചോട്ടത്തിനിടെ ഓട്ടോറിക്ഷയില്‍ വച്ച് യുവാവും യുവതിയുമാണ് ഫേസ്ബുക്ക് ലൈവ് റെക്കോര്‍ഡ് ചെയ്തത്. ഇനി ഞങ്ങളെ തിരക്കി വരേണ്ട എന്ന് വീട്ടുകാരെ അറിയിക്കാനാണ് ഈ വീഡിയോ എന്നാണ് ഇരുവരും പറഞ്ഞിരുന്നത്. പക്ഷേ സംഭവത്തില്‍ ഇപ്പോള്‍ വലിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്.
പെണ്‍കുട്ടിയെ യുവാവ് ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ‘കാശൊക്കെ തീര്‍ന്നു. മൊബൈലടക്കം വിറ്റു. നാട്ടിലേക്ക് മടങ്ങിവരുന്നത് മുന്‍പ് തന്നെ അവന്‍ പോയി’ എന്ന ഒരു ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .
‘ ഗുരുവായൂരായിരുന്നു ഇവിടുന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യും എന്നൊക്കെയാണ് പെണ്‍കുട്ടി പറയുന്നത്‘ എന്നാണ് ശബ്ദസന്ദേശത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.
വര്‍ഷങ്ങളോളമായി പ്രണയത്തിലാണ്. ചേച്ചിക്ക് ഇതേക്കുറിച്ച് അറിയാം. ഏട്ടനില്ലാതെ എനിക്ക് ജീവിക്കാനാകില്ല എന്നാണ് പെണ്‍കുട്ടി ആദ്യത്തെ ലൈവില്‍ പറഞ്ഞിരിക്കുന്നത്. ഞങ്ങളെ ആരും അന്വേഷിച്ചു വരരുത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എല്ലാത്തിനും സമ്മതിച്ചത്. ഞങ്ങള്‍ ആത്മാര്‍ഥമായി സ്നേഹിക്കുന്നു, പിരിയാന്‍ പറ്റില്ല. എവിടെയെങ്കിലും പോയി ജീവിക്കട്ടെ എന്നാണ് യുവാവിനെ ചേര്‍ത്തുപിടിച്ച് പെണ്‍കുട്ടി പറഞ്ഞത്.
ഭാര്യയ്‌ക്ക് എല്ലാ കാര്യങ്ങളും അറിയാം, അതിനുള്ള തെളിവുകളും ഭാര്യയുടെ കയ്യിലുണ്ട്. ഇപ്പോള്‍ ചെയ്യുന്ന ലൈവും ഒരു തെളിവാണ് എന്നായിരുന്നു യുവാവ് പറഞ്ഞത്. മാത്രമല്ല എല്ലാകാര്യങ്ങളും ശരിയാക്കിയിട്ട് ഞാന്‍ വരും തിരിച്ചുവരും, രണ്ടുമൂന്നാള്‍ക്കാരെ കൊണ്ടുപോകാനുണ്ട് എന്നും യുവാവ് പറഞ്ഞിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക