ന്യൂദല്‍ഹി: രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ്ജ് സോറസ് കോടികള്‍ ഒഴിക്കിയിരുന്നതിന്റെ കൂടൂതല്‍ തെളിവുകള്‍ പുറത്തുവരുന്നതിനിടെ മലയാള മനോരമയും പ്രതിക്കൂട്ടിലാകുന്നു. സോറസിന്റെ ഇന്ത്യയിലെ ഒരു വിവാദ പദ്ധതിയുടെ അംബാഡിഡര്‍ മലയാള മനോരമ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമന്‍ മാത്യു ആണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമം എന്നവകാശപ്പെടുന്ന ‘ഫാക്ട്ശാല’ യ്‌ക്ക് സോറസ് കോടികള്‍ നല്‍കിയതിന്റെ രേഖകള്‍ വിക്കിലീക്‌സാണ് പുറത്തുവിട്ടത്. ജയന്ത് മാമന്‍ മാത്യുവിനു പുറമെ ദി പ്രിന്റിലെ ശേഖര്‍ ഗുപ്ത, ദി ക്വിന്റിലെ റിതു കപൂര്‍, ബീറ്റ്‌റൂട്ട് ന്യൂസിലെ ഫെയ് ഡിസൂസ എന്നീ വിവാദ മാധ്യമ പ്രവര്‍ത്തകരാണ് മറ്റ് മൂന്ന് അംബാഡിഡര്‍മാര്‍.
കാശ്മീരി മാധ്യമ പ്രവര്‍ത്തകന്‍. സയ്യിദ് നസാക്കത്ത് സ്ഥാപിച്ച ഡാറ്റലീഡ്‌സിന് കീഴിലാണ് ‘ഫാക്ട്ശാല’്പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന വിവരങ്ങളില്‍ തെറ്റേത്, ശരിയേത് എന്നു തിരിച്ചറിഞ്ഞ് ക്രിയാത്മകമായി വിശകലനം ചെയ്ത് അറിവു സ്വന്തമാക്കാന്‍ ഇന്ത്യയൊട്ടാകെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും പരിശീലനം നടത്തുന്ന പദ്ധതി എന്ന പേരിലാണ് ‘ഫാക്ട്ശാല’ പ്രഖ്യാപിക്കപ്പെട്ടത്. വ്യാജവിവരങ്ങള്‍ തിരിച്ചറിയാനും ഗ്രാമങ്ങളിലെയും ചെറു പട്ടണങ്ങളിലെയും ജനങ്ങളെയും യുവാക്കളെയും വിദ്യാര്‍ഥികളെയും പ്രാപ്തരാക്കാനുള്ള യജ്ഞത്തിലേര്‍പ്പെട്ടിട്ടുള്ള 250ലേറെ മാധ്യമപ്രവര്‍ത്തകര്‍, മാധ്യമ അധ്യാപകര്‍, ഫാക്ട് ചെക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍ എന്നിവയുടെ കൂട്ടായ്മയാണിത് ഫാക്ട്ശാല എന്നും അവകാശപ്പെട്ടിരുന്നു.
ഇന്റര്‍ന്യൂസ് നെറ്റ്‌വര്‍ക്കും ഫാക്ട്ശാലയും പക്ഷപാതരഹിതമായ സമീപനം നിലനിര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരെ ബോധവത്കരിക്കുന്നതിനുപകരം, പ്രത്യയശാസ്ത്ര സ്വാധീനത്തിനുള്ള ഉപകരണമായി മാധ്യമ സാക്ഷരതയെ മറയാക്കുകയായിരുന്നു.
ഫാക്ട്ശാലയ്‌ക്ക് പിന്നില്‍ വ്യക്തമായ പ്രത്യയശാസ്ത്ര ചായ്‌വുള്ളവരാണ്. അവരുടെ പരിശീലന പരിപാടികള്‍ സംഘടന അവകാശപ്പെടുന്നത് പോലെ നിഷ്പക്ഷമാല്ല. ഇടതുപക്ഷ ചായ്‌വുള്ള പക്ഷപാതത്തിന് പേരുകേട്ട പ്രശാന്ത് ഭൂഷണ്‍ തന്റെ അമ്മയുടെ പേരില്‍ സ്ഥാപിച്ച കുമുദ് ഭൂഷണ്‍ എജ്യുക്കേഷന്‍ സൊസൈറ്റി് നടത്തുന്ന ഒരു തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് പൊളിറ്റിക്‌സ് പോലുള്ള ഗ്രൂപ്പുകള്‍ ആണ് ‘ഫാക്ട്ശാല’് ശില്പശാലകള്‍ സംഘടിപ്പിച്ചത്. കൊച്ചിയില്‍ നടന്ന വിവാദ കട്ടിംഗ് സൗത്ത് മാധ്യമ സമ്മേളനത്തിനു പിന്നിലും ഇവരുണ്ടായിരുന്നു.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്ഥാനത്തു നിന്ന് നീക്കാന്‍ താന്‍ ഒരു ബില്യണ്‍ ഡോളര്‍ (8670 കോടി)നല്‍കുമെന്ന് ജോര്‍ജ് സോറോസ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
ജോര്‍ജ്ജ് സോറസിന്റെ ഇന്റര്‍ന്യൂസ് നെറ്റ്‌വര്‍ക്ക് എന്ന എന്‍ജിഒ മുഖേനെയാണ് ‘ഫാക്ട്ശാല’് യ്‌ക്ക് സാമ്പത്തിക സഹായം നല്‍കിയത്. പത്രപ്രവര്‍ത്തന വികസനത്തിന്റെ മറവിലാണ് ഇന്റര്‍ന്യൂസ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍ന്യൂസ് നെറ്റ്‌വര്‍ക്ക് ലോകമെമ്പാടുമുള്ള 4,291ലധികം മീഡിയ ഔട്ട്‌ലെറ്റുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തി, ‘വസ്തുത പരിശോധന’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പിലും വിവര നിയന്ത്രണ തന്ത്രങ്ങളിലും ഏര്‍പ്പെടുന്നു.
വിദേശരാഷ്‌ട്രങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് യു.എസ്. ഏര്‍പ്പെടുത്തിയ അന്താരാഷ്‌ട്ര വികസന ഏജന്‍സി്(യുഎസ്എയിഡ്)യുടെ നിഗൂഢ സ്വാധീനത്തെക്കുറിച്ച് ആശങ്കകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഇന്റര്‍ന്യൂസ് നെറ്റ്‌വര്‍ക്കിലേക്ക് ഏകദേശം 4000 കോടി രൂപ (4726 ലക്ഷം ഡോളര്‍ ) യുഎസ്എയിഡ് നിക്ഷേപിച്ചതായി വിക്കിലീക്‌സ് വെളിപ്പെടുത്തി. .സോറോസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകള്‍ എന്നിവ കഴിഞ്ഞ 15 വര്‍ഷമായി യുഎസ്എയിഡ് പദ്ധതിയില്‍ നിന്ന് പണം കൈപറ്റുന്നുണ്ട്.
അന്താരാഷ്‌ട്ര വികസന ഏജന്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേധാവിയായി നിയമിതനായ ഇലോണ്‍ മസ്‌ക്, അന്താരാഷ്‌ട്ര വികസന ഏജന്‍സി ഒരു ക്രിമിനല്‍ ഓര്‍ഗനൈസേഷനാണെന്നും അതു പൂര്‍ണ്ണമായും പിരിച്ചുവിടണമെന്നും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് അടച്ചുപൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക