Kerala

പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ ബൈക്ക് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി 2 പേര്‍ക്ക് ഗുരുതര പരിക്ക്

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി വീഴുകയായിരുന്നു

Published by

പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ ബൈക്ക് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ക്ക് പരിക്ക്. കരിമ്പ പനയംപാടത്താണ് അപകടം. പനയമ്പാടം സ്വദേശി മുസ്തഫക്കും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്.

കാല്‍നട യാത്രക്കാരായ രണ്ടു പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി വീഴുകയായിരുന്നു.

പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇതേ വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by