ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ കീഴിലെ സിഡിഎസ്സുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബിരുദം (സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി). ബിരുദാനന്തര ബിരുദം ഉളളവര്‍ക്ക് മുന്‍ഗണന. 20 നും 45 നും ഇടയില്‍ പ്രായമുളള ജില്ലയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ, ഓക്സലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം ജംങ്ഷന്, ആലപ്പുഴ 688001 എന്ന വിലാസത്തിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം. കമ്മ്യൂണിറ്റി കൗണ്‍സലര്‍ക്ക് മാസത്തില്‍ 16 പ്രവൃത്തി ദിവസങ്ങള്‍ക്ക് പരമാവധി 12000 രൂപ ഹോണറേറിയം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: