ഇടുക്കി : കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. പെരുവന്താനം അടുത്ത് കൊമ്പന്‍പാറയില്‍ ആണ് സംഭവം.
നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്.വനമേഖലയോട് ചേര്‍ന്ന ടി ആര് ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് കാട്ടാന സ്ത്രീയെ ആക്രമിച്ചത്. പുഴയില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം.
സംഭവസ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. രാഷ്ട്രീയ നേതാക്കളും വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാനുളള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: