തിരുവനന്തപുരം: സ്ത്രീകള്‍ക്ക് അടക്കവും ഒതുക്കവും അല്ല വേണ്ടത്. അടക്കേണ്ടവരെ അടക്കാനും ഒതുക്കേണ്ടവരെ ഒതുക്കാനുമുള്ള ധൈര്യമാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സ്ത്രീശക്തി സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാണ്. ഒരിടത്തും മാറ്റി നിര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ സ്ത്രീകള്‍ പൊതുഇടങ്ങളില്‍ ഉണ്ടെന്നും മാനവീയം വീഥിയില്‍ സംഘടിപ്പിച്ച വനിതാ ജംഗ്ഷന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അവര്‍ പറഞ്ഞു. കാലം ഒരുപാട് മാറിയിരിക്കുന്നു . ഇന്ന് സമൂഹത്തിന്റെ സമസ്ത മേഖലകളിലും സാന്നിധ്യം അറിയിക്കുന്ന സ്ത്രീകള്‍ കൂടുതല്‍ ധൈര്യം കാണിച്ചു മുഖ്യധാരയില്‍ ഇറങ്ങണമെന്നും മന്ത്രി പറഞ്ഞു.
പൊതുഇടം സ്ത്രീകള്‍ക്ക് കൂടി സുരക്ഷിത ഇടമാക്കുക, ഇതുവരെ പൊതുഇടത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിന് ഒരു വേദിപോലും ലഭിക്കാത്ത സ്ത്രീകള്‍ക്ക് അതിനുള്ള അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് വനിതാ ജംഗ്ഷന്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: