കൊച്ചി : പാതിവില തട്ടിപ്പ്ക്കേസ് പ്രതി അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തു.ഇയാളുടെ ജാമ്യ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
ജീവന് ഭീഷണി ഉണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.രാഷ്ട്രിയക്കാരും, ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കേസ് എന്നും സുരക്ഷ വേണം എന്നും ആണ് ആവശ്യം.
നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം അപേക്ഷര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അനന്തുകൃഷ്ണന് പറഞ്ഞു. സിഎസ്ആര്‍ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് സായി ഗ്രാം ഗ്ലോബല്‍ ട്രസറ്റ് ചെയര്മാന് ആനന്ദകുമാറാണെന്നും അത് നടക്കാത്തത് കൊണ്ട് ഉണ്ടായ പ്രതിസന്ധിയാണെന്നും അനന്തുകൃഷ്ണന് പറഞ്ഞു.
അതിനിടെ, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് വണ്ടന്മേട് പൊലീസ് ജയിലില്‍ എത്തി അനന്തുകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി.തട്ടിപ്പ് കേസില്‍ അനന്തുവിന്റെ രണ്ടാമത്തെ അറസ്റ്റാണിത്.പാതിവില തട്ടിപ്പില്‍ അനന്തുവിനെ പ്രതിയാക്കി വണ്ടന്മേട് പൊലീസ് കേസെടുത്തിരുന്നു. ആനന്ദകുമാറും ഈ കേസില്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: