India

കോടികള്‍ ധൂര്‍ത്തടിച്ച് പണിത ശീഷ് മഹലാണ് അരവിന്ദ് കെജ്രിവാളിനെ വീഴ്‌ത്തിയത്…അതില്‍ വാഴാനാകാതെ പടിയിറങ്ങി കെജ്രിവാളും കുടുംബവും

അഴിമതിക്കെതിരായി ഗാന്ധിയനായ അന്ന ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് അരവിന്ദ് കെജ്രിവാള്‍ എന്ന രാഷ്ട്രീയക്കാരനെയും ആം ആദ്മി എന്ന രാഷ്ട്രീയപാര്‍ട്ടിയെയും സൃഷ്ടിച്ചത്. പക്ഷെ ആ ലളിതജീവിതം ആപ്തവാക്യമാക്കേണ്ട അരവിന്ദ് കെജ്രിവാളിന്‍റെ ജീവിതം രാഷ്ട്രീയഅധികാരം മാറ്റിമറിക്കുന്നതാണ് പിന്നീട് കണ്ടത്. 100 കോടി കൈക്കൂലി വാങ്ങി ദല്‍ഹിയില്‍ മദ്യവിതരണം ഒരു കുത്തകക്കമ്പനിയ്ക്ക് നല്‍കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ മുഖം നഷ്ടപ്പെടുത്തിയ ശീഷ് മഹലിന്‍റെ നിര്‍മ്മാണം. 75 മുതല്‍ 80 കോടി വരെ ചെലവിലാണ് ശീഷ് മഹല്‍ ഉയര്‍ത്തിയത്.

Published by

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ കോടികള്‍ ധൂര്‍ത്തടിച്ച് തനിക്കും കുടുംബത്തിനും താമസിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ കെട്ടിപ്പൊക്കിയ ശീഷ് മഹല്‍ എന്ന കൊട്ടാരസദൃശമായ വീടാണ് ഒരര്‍ത്ഥത്തില്‍ കെജ്രിവാളിനെ അധികാരത്തില്‍ നിന്നും വീഴ്‌ത്തിയത്. അഴിമതിക്കെതിരായി ഗാന്ധിയനായ അന്ന ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് അരവിന്ദ് കെജ്രിവാള്‍ എന്ന രാഷ്‌ട്രീയക്കാരനെയും ആം ആദ്മി എന്ന രാഷ്‌ട്രീയപാര്‍ട്ടിയെയും സൃഷ്ടിച്ചത്. പക്ഷെ ആ ലളിതജീവിതം ആപ്തവാക്യമാക്കേണ്ട അരവിന്ദ് കെജ്രിവാളിന്റെ ജീവിതം രാഷ്‌ട്രീയഅധികാരം മാറ്റിമറിക്കുന്നതാണ് പിന്നീട് കണ്ടത്.

100 കോടി കൈക്കൂലി വാങ്ങി ദല്‍ഹിയില്‍ മദ്യവിതരണം ഒരു കുത്തകക്കമ്പനിയ്‌ക്ക് നല്‍കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ മുഖം നഷ്ടപ്പെടുത്തിയ ശീഷ് മഹലിന്റെ നിര്‍മ്മാണം. 75 മുതല്‍ 80 കോടി വരെ ചെലവിലാണ് ശീഷ് മഹല്‍ ഉയര്‍ത്തിയത്. ഇതോടെ ആം ആദ്മിയില്‍ പലരും കെജ്രിവാളിന് മനസ്സുകൊണ്ട് എതിരായി. അന്ന ഹസാരെയ്‌ക്കൊപ്പം നിന്നിരുന്ന പലരും പിന്നീട് കെജ്രിവാളിന് എതിരായത് അദ്ദേഹത്തിന്റെ അധികാരമോഹവും ധൂര്‍ത്തും ആണ്.

ഇപ്പോള്‍ ജനവികാരം തനിക്ക് അനുകൂലമാക്കാന്‍ വേണ്ടി എന്ന നിലയിലാണ് ശീഷ് മഹലില്‍ നിന്നും ഇറങ്ങിപ്പോകുന്ന കെജ്രിവാളിനെ കാണിക്കുന്നത്. പ്രായമേറിയ അച്ഛന്‍, മകള്‍, ഭാര്യ എന്നിവരെയും ഈ വീഡിയോയില്‍ കാണിക്കുന്നു. പക്ഷെ വീഡിയോ കാണിച്ച് ജനങ്ങളുടെ വികാരം ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന കെജ്രിവാളിനെതിരെ ആഞ്ഞടിക്കുകയാണ്. ബിജെപി. അഴിതമിയുടെ വീടാണ് ശീഷ് മഹല്‍ എന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. എട്ട് കിടപ്പുമുറികള്‍, മൂന്ന് മീറ്റിംഗ് ഹാളുകള്‍, രണ്ട് അടുക്കള, ബാത്ത്റൂമുകള്‍ എന്നിവ അടങ്ങിയ 21000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള കൊട്ടാരമാണിത്. കര്‍ട്ടനുകള്‍ക്ക് മാത്രം 96 ലക്ഷമാണ് വില. എന്തിനാണ് ലാളിത്യം ഉറപ്പുനല്‍കി അധികാരത്തില്‍ കയറിയ കെജ്രിവാള്‍ തന്റെ കുടുംബത്തിന് താമസിക്കാന്‍ ഇത്രയും വലിയ കൊട്ടാര വീട് പണിതത്?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by