വാഷിംഗ്ടണ്‍: വിദേശരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് യു.എസ്. ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വികസന ഏജന്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനം. ഏജന്‍സിയുടെ മുഴുവന്‍ ജീവനക്കാരെയും അഡ്മിനിസ്ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ അമേരിക്കയിലേക്ക് തിരിച്ചു വരണമെന്ന് ഉത്തരവില്‍ പറയുന്നു.
അന്താരാഷ്ട്ര സഹായത്തിനുള്ള ഫെഡറല്‍ ചെലവ് കുറയ്ക്കാനുള്ള പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തിന് അനുസൃതമായ നടപടിയാണ് ഇത്. ഗവണ്മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേധാവിയായി നിയമിതനായ ഇലോണ്‍ മസ്ക്, അന്താരാഷ്ട്ര വികസന ഏജന്‍സി ഒരു ക്രിമിനല്‍ ഓര്‍ഗനൈസേഷനാണെന്നും അതു പൂര്‍ണ്ണമായും പിരിച്ചുവിടണമെന്നും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് അടച്ചുപൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്.
ഏജന്‍സിയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടതായും, ആയിരക്കണക്കിന് കരാര്‍ ജീവനക്കാരുടെ ജോലി അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനൊപ്പം, വാഷിംഗ്ടണ്‍ ഡിസിയിലെ മുഖ്യ ആസ്ഥാനം സന്ദര്‍ശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏജന്‍സിയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അപ്രാപ്യമാക്കിയിട്ടുണ്ട്.
ജോലിയില്‍ തുടരുമെന്ന് തീരുമാനിക്കുന്നവര്ക്ക്്, വ്യക്തിഗതമായി പുനര്വിമര്ശനം നടത്താന്‍ ഏജന്‍സി തയ്യാറാണെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി യുഎസ്എഐഡി നയങ്ങള്‍ക്കു മാത്രമല്ല, ആഗോള സഹായപ്രവര്‍ത്തനങ്ങള്‍ക്ക് പോലും തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
അന്താരാഷ്ട്ര വികസന ഏജൻസി (Agency for International Development). യു.എസ്സിലെ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
യു.എസ്. സഹായം പ്രധാനമായും നൽകിവന്നിരുന്ന അന്താരാഷ്ട്ര സഹകരണ അഡ്മിനിസ്ട്രേഷൻ (International Co-operation Agency ); വികസനവായ്പാഫണ്ട് (Development Loan Fund ); യു.എസ്. കയറ്റുമതി-ഇറക്കുമതി ബാങ്ക് (Expport-Import Bank of Washington) എന്നീ സംഘടനകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി സംയോജിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന വിദേശസഹായനിയമം അനുസരിച്ച് 1961 നവംബർ 3-ന് വാഷിങ്ടൺ ആസ്ഥാനമാക്കി അന്താരാഷ്ട്ര വികസന ഏജൻസി സ്ഥാപിച്ചു.
യു.എസ്. നൽകുന്ന സൈനികേതരമായ വായ്പയും സഹായധനവും ഉൾപ്പെട്ട സാമ്പത്തികസഹായത്തിന്റെ ഭൂരിഭാഗവും ഈ ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്. പതിനായിരത്തിലേറെയാളുകൾ പണിയെടുക്കുന്ന ഈ ഏജൻസി നൂറിൽപ്പരം രാഷ്ട്രങ്ങൾക്കായി വികസനസഹായം വിതരണം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: