വാഷിംഗ്ടണ്‍:
ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയതോടെ അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. ട്രംപ് ഭരണകാലത്ത് വിദേശ വിദ്യാര്‍ഥികള്‍ക്കും തൊഴിലിനായി അമേരിക്കയിലെത്തുന്നവര്ക്കുമുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുമ്പത്തെ ഭരണകാലത്ത് ട്രംപ് എഫ്1 വിസ, എച്ച്1ബി വിസ മുതലായവയുടെ അനുവദനത്തില്‍ കര്‍ശനത ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ വിദ്യാര്‍ഥികളും തൊഴില്‍ അന്വേഷകരും ഭാവി തീരുമാനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്
വിസ അനുവദനത്തില്‍ കുറവ്
2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യക്കാര്‍ക്ക് അനുവദിച്ച എഫ്1 വിദ്യാര്‍ഥി വിസയുടെ എണ്ണം 64,008 ആയി. 2023ല്‍ ഇതേ കാലയളവില്‍ 1,03,495 വിസകള്‍ നല്‍കിയിരുന്നു. ഇത് 38% കുറവാണ്. ട്രംപ് ഭരണകാലത്ത് വിദ്യാര്‍ഥി വിസ അനുവദനത്തില്‍ കുറവുണ്ടാകുമെന്ന ഭീതി വിദേശ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
തൊഴിലവസരങ്ങളില്‍ തടസങ്ങള്‍
ട്രംപ് വീണ്ടും അധികാരത്തിലെത്തിയാല്‍ ‘മണ്ണിന്റെ മക്കള്‍’ എന്ന ആശയം കൂടുതല്‍ ശക്തമായി മുന്നോട്ട് വെക്കും. ഇത് തൊഴില്‍ രംഗത്ത് വിദേശത്തുനിന്നുള്ളവര്ക്കുള്ള അവസരങ്ങളെ കുറയ്ക്കും. തൊഴില്‍ നല്കുന്ന സ്ഥാപനങ്ങള്‍ വിദേശിയര്‍ക്കു ജോലി നല്കാന് മടിക്കുകയും അതിനൊപ്പം തൊഴില്‍ ഇടങ്ങളില്‍ പരിശോധനകളും ശക്തമാക്കുകയും ചെയ്തിരിക്കുന്നു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ ജോലിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.
വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് തടസങ്ങള്‍
എഫ്1 വിസയുള്ളവര്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രമാണ് നിയമാനുസൃതമായി ജോലിക്ക് അനുമതി. എന്നാല്‍, ധാരാളം വിദ്യാര്‍ഥികളും അധികം സമയത്തേക്ക് ജോലി ചെയ്യുന്നത് പതിവായിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ മൂലം കൂടുതല്‍ സമയത്തേക്ക് ജോലി ചെയ്യാന്‍ കഴിയാതെ വരുകയും, പിഴവുകളെ ഭയന്നുപലരും ജോലികള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: